കിരീടധാരണത്തിന് മുന്നേ ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് തായ് രാജാവ്
കിരീടധാരണത്തിന് വളരെ കുറച്ച് ദിവസം മാത്രം ശേഷിക്കെ തന്‍റെ അംഗ രക്ഷകയെ തന്നെ വിവാഹം കഴിച്ച് ഞെട്ടിപ്പിച്ചിരിക്കുകയാണ് തായ് രാജാവ്
തായ്‍ലാന്‍ഡ് രാജാവായ മഹാ വജിരലോങ്കോണ്‍ ആണ് തന്‍റെ പേഴ്സണല്‍ ബോഡിഗാര്‍ഡായ യുവതിയെ വിവാഹം കഴിച്ചത്. ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് രാജകീയ വിവാഹത്തിന്‍റെ ആകസ്മിക അറിയിപ്പുണ്ടായത്.
വിവാഹത്തിന് ശേഷം യുവതിക്ക് സുതിദ രാഞ്ജി എന്ന് നാമകരണവും ചെയ്തു. ബുധനാഴ്ചയായിരുന്നു 66-കാരനായ തായ് രാജാവ് സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്തത്.
എയര്‍ഹോസ്റ്റസ് ആയിരുന്ന സുതിദ 2014 ല്‍ ആണ് സുരക്ഷാസേനയിലെത്തുന്നത്. 2016 ല്‍ മഹാ വജിരലോങ്കോണ്‍ അവരെ തന്‍റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയാക്കി.
വിവാഹച്ചടങ്ങില്‍ രാജകുടുംബത്തിലെ അംഗങ്ങളും രാജ്യത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. 2016 ഒക്ടോബറില്‍ പിതാവും രാജാവുമായിരുന്ന ഭൂമിബോല്‍ അദുല്യദേജ് മരിച്ചപ്പോഴാണ് 66 കാരനായ മഹാ വജിരലോങ്കോണ്‍ ഭരണാധികാരിയാവുന്നത്.
മൂന്ന് തവണ വിവാഹിതനായ മഹാ വജിരലോങ്കോണ്‍ മൂന്ന്പേരെയും വിവാഹമോചനവും ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഏഴു കുട്ടികള്‍ ഉണ്ട്.