Thalaivar 170: `തലൈവർ 170`ന്റെ പൂജ തിരുവനന്തപുരത്ത് - കാണാം ചിത്രങ്ങൾ
രജനികാന്ത്, മഞ്ജു വാര്യർ തുടങ്ങിയവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.
ചിത്രീകരണത്തിന്റെ ഭാഗമായി ഇന്നലെ തന്നെ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് രണ്ടിടത്തായി നടക്കുന്ന ചിത്രീകരണത്തിനായി രജിനികാന്ത് പത്ത് ദിവസം തലസ്ഥാനത്തുണ്ടാകും. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂപ്പർ താരത്തെ വൻജനാവലിയാണ് സ്വീകരിച്ചത്.
കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജിനിയുടെ തമാസം. വെള്ളായണി കാർഷിക കോളജ്, ശംഖുമുഖം എന്നിവടങ്ങളിൽ വെച്ചാകും തിരുവനന്തപുരത്തുള്ള തലൈവർ 170ന്റെ ചിത്രീകരണം.
അമിതാബ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 32 വർഷങ്ങൾക്ക് ശേഷമാണ് അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രമാകുന്നു.
തെലുങ്ക് താരം റാണ ദഗ്ഗുബട്ടി തെന്നിന്ത്യൻ താരം റിതിക സിങ്, ധുശാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.