Surya Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം 3 ദിവസത്തിനുള്ളിൽ സൂര്യനെ പോലെ തിളങ്ങും!

Sun, 13 Mar 2022-8:48 am,

സൂര്യന്റെ സംക്രമം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയം സൂര്യ ദേവൻ നിങ്ങളുടെ രാശിയിൽ നിന്നും പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കും. അതിന്റെ ഫലമായി ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ധനലാഭമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. നിക്ഷേപത്തിനും ഈ സമയം വളരെ ഉത്തമമാണ്. പ്രത്യേകിച്ച് വസ്തുവകകളിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.  മാത്രമല്ല ഈ സമയത്ത് നിങ്ങൾക്ക് പുതിയ ബിസിനസ് ബന്ധങ്ങൾ രൂപപ്പെടുകയും അത് നിങ്ങൾക്ക് ഭാവിയിൽ പ്രയോജനകരമാകുകയും ചെയ്യും.

മിഥുന രാശിയുടെ പത്താം ഭാവത്തിലൂടെ അതായത് തൊഴിൽ ഭവനത്തിൽ നിന്ന് സൂര്യൻ സംക്രമിക്കും. അതുകൊണ്ടുതന്നെ ഈ അവസ്ഥ ഈ രാശിക്കാർക്ക് ഒരു പുതിയ തൊഴിൽ ഓഫർ നൽകും. പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ നല്ല രീതിയിൽ ലഭിക്കാനും സാധ്യത. ജോലിയിൽ മാറ്റത്തിനും സാധ്യതയുണ്ട്. ഈ സമയം വ്യാപാരികൾക്കും നല്ല ലാഭം ഉണ്ടാകും. രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് ഈ സമയം വളരെ നല്ലതാണ്. ഇവർക്ക് പ്രത്യേക പദവി ലഭിക്കുകയോ തിരഞ്ഞെടുപ്പിൽ വിജയിക്കുകയോ ചെയ്യാം.

കർക്കടക രാശിയുടെ ഒൻമ്പതാം ഭാവത്തിലൂടെ അതായത്  ഭാഗ്യഗൃഹത്തിലാണ് സൂര്യൻ സംക്രമിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  നിങ്ങൾ കൈ വയ്ക്കുന്ന ഏതൊരു ജോലിയിലും നിങ്ങൾ വിജയശ്രീലാളിതനാകും. ജോലിയിലും ബിസിനസ്സിലും വൻ ലാഭമുണ്ടാകും. ബിസിനസിൽ പുതിയ നിക്ഷേപങ്ങൾ നടത്താം. സ്ഥാനം, ധനം, ജനപ്രീതി എന്നിവ വർധിക്കും.  

സൂര്യന്റെ സംക്രമണം വൃശ്ചികം രാശിക്കാർക്ക് സർവവിധ നേട്ടങ്ങളും നൽകും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. കുടുംബജീവിതം മികച്ചതായിരിക്കും. ധനലാഭമുണ്ടാകും.  ഒരു യാത്രയ്ക്ക് സാധ്യത. 

സൂര്യന്റെ സംക്രമണം ധനു രാശിക്കാർക്ക് വളരെ നല്ലതാണെന്ന് തെളിയും. ഒൻപതാം ഭാവത്തിന്റെ അധിപനാണ് സൂര്യൻ അതായത് ഭാഗ്യത്തിന്റെ ഗൃഹം ഒപ്പം ഇപ്പോൾ നാലാം ഭാവത്തിലും. ഇതിന്റെ ഫലമായി ഈ സമയം നിങ്ങൾക്ക് ബിസിനസിൽ നല്ല രീതിയിൽ ധനലാഭമുണ്ടാകും. ഈ സംക്രമണം ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ അനുഗമിക്കും. പുതിയ വീടോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. തൊഴിലന്വേഷകർക്കും വ്യവസായികൾക്കും നല്ല നേട്ടമുണ്ടാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link