The Great Indian Kitchen കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ആരംഭിച്ചു

Sat, 03 Apr 2021-5:20 pm,

വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചു. കൂടുതൽ ജനങ്ങളിലേക്ക് സിനിമ എത്തിക്കാനാണ് ഈ പുതിയ നീക്കം. ചിത്രം മുമ്പ് നീ സ്ട്രീം എന്ന മറ്റൊരു OTT പ്ലാറ്റഫോമിലായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്.

പുരുഷ മേധാവിത്വത്തിന് നേരെ ആഞ്ഞടിച്ച് കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആയിരുന്നു. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നർത്തകിയായ ഒരു പെൺകുട്ടിയുടെ ജീവിതം വിവാഹശേഷം അടുക്കളയിൽ ഒതുങ്ങി പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആ നവദമ്പതികളെ ചുറ്റിപറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നിമിഷയും സൂരജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌ത്രീകളുടെ ശബരിമല പ്രവേശനവും ചിത്രത്തിൽ പ്രമേയമായി എത്തുന്നുണ്ട്. വളരെയധികം സമകാലിക പ്രസക്തിയുള്ള ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link