Guru Chandra Yuti: ഗജകേസരി രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും, പൊന്നും പണവും കുമിയും!

Sun, 20 Oct 2024-6:22 pm,

Gajakesari Rajayoga: ജാതകത്തിലെ ഗ്രഹങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൻ്റെ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഈ ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറ്റുകയും അതിൻ്റെ സ്വാധീനം വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുകയും ചെയ്യുന്നു

ഈ യോഗങ്ങൾ ചിലപ്പോൾ നേട്ടങ്ങളും മറ്റു ചിലപ്പോൾ കോട്ടങ്ങളും നൽകും. ഗ്രഹങ്ങളുടെ കൂടിച്ചേരളിലൂടെ രാജയോഗം സൃഷ്ടിക്കാറുമുണ്ട്.

ജാതകത്തിൽ രാജയോഗം രൂപപ്പെട്ട ഒരാളുടെ ജീവിതം ശരിക്കും രാജകീയമായിരിക്കും. ഇന്ന് ഒരേസമയം നിരവധി യോഗങ്ങൾ രൂപപ്പെടും. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി നാളിൽ വരുന്ന കർവ ചൗത്ത് വ്രതത്തിലാണ് മഹാലക്ഷ്മി രാജയോഗം, ഗജകേസരി യോഗ, ഷഷ് രാജയോഗം, സമാസപ്തക് രാജ്യയോഗം, ബുദ്ധാദിത്യ രാജ്യയോഗം എന്നിവ രൂപപ്പെടുന്നത്. ഈ യോഗകൾ പല രാശിക്കാരുടെയും ജീവിതത്തെ മാറ്റിമറിക്കും. 

ഗജകേസരി രാജയോഗം വളരെ ശുഭകരമായ ഒരു യോഗമാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ സമ്പത്തിൻ്റെയും ബഹുമാനത്തിൻ്റെയും ഘടകമായ വ്യാഴവും ചന്ദ്രനും ചേരുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്.

ഇത്തവണ ഒക്‌ടോബർ 20 ന് ഇടവ രാശിയിലാണ് ഈ യോഗം രൂപപ്പെടുന്നത്. മഹത്വത്തിൻ്റെയും സമൃദ്ധിയുടെയും ദേവനായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. ഇതിലൂടെ നേട്ടം കൊയ്യുന്ന രാശികൾ ഏതൊക്കെ അറിയാം...

ഇടവം (Taurus): ഈ രാശിയിൽ ഗജകേസരി രാജയോഗം രൂപം കൊള്ളുന്നത് കൊണ്ട് ഇവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.  ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും, കച്ചവടം ചെയ്യുന്നവർക്ക് ലാഭം, ഇണയുമായുള്ള ബന്ധം ശക്തമാകും, ജോലി ചെയ്യുന്നവർക്ക് ഈ രാജയോഗം ഭാഗ്യം തെളിയിക്കും.

 

കർക്കടകം (Cancer):  ഈ രതിയുടെ ആദായത്തിനും ലാഭത്തിനും ഇടയിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതാണ് ഇക്കൂട്ടരുടെ വരുമാനം കൂടാൻ കാരണം. ഈ സമയം നിക്ഷേപം നടത്താൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ നല്ല സമയമാണ്, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ആത്മവിശ്വാസം വർധിക്കാൻ സാധ്യത.

കുംഭം (Aquarius): ഇവർക്കും ഈ യോഗം വളരെയധികം ഗുണം നൽകും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, എല്ലാ ആഗ്രഹങ്ങളും നിറവേറ്റും, വാഹനമോ വസ്തുവകകലോ വാങ്ങിയേക്കും, ജോലിയുള്ളവർക്ക് വിദേശയാത്ര പോകാൻ യോഗം, ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെ നല്ല സമയം, ഇണയുമായുള്ള ബന്ധം നിലനിൽക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link