Cricket ലോകത്തെ ഈ ഗ്ലാമറസ് അവതാരകരെ (Glamorous Anchors) പരിചയപ്പെടാം ...
നിലവിലെ ഏറ്റവും പ്രശസ്തയായ ക്രിക്കറ്റ് അവതാരകയാണ് സഞ്ജന ഗണേശൻ (Sanjana Ganesan). അടുത്തിടെ ടീം ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ വിവാഹം കഴിച്ചു. നിരവധി IPL സീസൺ, , ലോകകപ്പ് 2019 തുടങ്ങിയവയ്ക്ക് അവര്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മോഡലിംഗിലൂടെയാണ് അവര്‍ ഗ്ലാമര്‍ ലോകത്തേയ്ക്ക് കടക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്ന മുൻനിര വനിതാ അവതാരകരിൽ ഒരാളാണ് മയന്തി ലങ്കെര്‍ (Mayanti Langer). ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകരിൽ ഒരാളാണ് Mayanti Langer. IPLലെ പ്രശസ്തമായ മുഖമാണ് മയന്തി.
ക്രിക്കറ്റിലെ വനിതാ അവതാരകരുടെ കാര്യം പറയുമ്പോൾ, മന്ദിര ബേദിയുടെ (Mandira Bedi) പേര് ആ പട്ടികയില്‍ എന്തായാലും ഉള്‍പ്പെടും എന്നകാര്യത്തില്‍ തര്‍ക്കമില്ല. Mandira Bedi ഏറെ സുന്ദരിയാണ്, അതേപോലെ അവരുടെ വസ്ത്രധാരണ രീതികളും പ്രശസ്തമാണ്. IPL നിരവധ് സീസണുകളില്‍ അവര്‍ ആതിഥേയത്വം വഹിച്ചിരുന്നു.
ഓസ്‌ട്രേലിയയില്‍നിന്നുള്ള സുന്ദരിയായ സ്‌പോർട്‌സ് അവതാരകയാണ് മെല്‍ മക്ലാഫ്ലിന്‍ (Mel McLaughlin). നിരവധി സ്പോര്‍ട്ട് ചാനലുകള്‍ക്കായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടി 20 ലീഗ് ബിഗ് ബാഷിന് Mel McLaughlin ആതിഥേയത്വം വഹിച്ചു. കൂടാതെ, കിക്ക് ഓഫ്, ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങി നിരവധി ഫുട്ബോൾ ഷോകളും ഇവര്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.
Laura McGoldrick
സ്കൈ സ്പോർട്സ് ചാനൽ അവതാരകയും റിപ്പോർട്ടറും പ്രശസ്ത റേഡിയോ ജോക്കിയുമാണ് ന്യൂസിലാൻഡിന്‍റെ ബാറ്റ്സ്മാൻ മാർട്ടിൻ ഗുപ്റ്റിലിന്‍റെ (Martin Guptill) ഭാര്യ ലോറ മക്ഗോൾഡ്രിക് (Laura McGoldrick). 'ദി ക്രിക്കറ്റ് ഷോ', 'ഹോൾഡൻ ഗോൾഫ് വേൾഡ്', 'എൻസെഡ് ഹെറാൾഡ് ഫോക്കസ്' തുടങ്ങി നിരവധി വലിയ ഷോകൾ ലോറ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിനിടെ ലോറ തന്‍റെ ഭർത്താവ് മാർട്ടിൻ ഗുപ്റ്റിലുമായി (Martin Guptill) നടത്തിയ അഭിമുഖം വൈറലായിരുന്നു.
മോഡലും നടിയും ടിവിഅവതാരകയുമായ അംബ്രീന സർജീനാണ് (Ambrina Sarjeen) ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ഏറ്റവും ജനപ്രിയ അവതാരക.