Health Tips: Women`s day ആഘോഷത്തോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കാം... ഈ 5 വൈറ്റമിനുകൾ സ്ത്രീകൾക്ക് അനിവാര്യം
വിറ്റാമിൻ ബി 12 (Vitamin B12) സ്ത്രീ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീക്ക് ധാരാളം ഊർജ്ജം ആവശ്യമാണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ ബി 12 ധാരാളം ആവശ്യമാണ്. വിറ്റാമിൻ ബി 12 ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഗർഭകാലത്ത് ഏറ്റവും അത്യന്താപേക്ഷിതമാണ് ഫോളിക് ആസിഡ് (Folic Acid). ഇത് നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റു രോഗങ്ങൾക്കുമുള്ള സാധ്യതയെ കുറയ്ക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് അനിവാര്യമാണ്.
പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും ഏറെ കൂടുതലാണ്. വിറ്റാമിൻ കെ (Vitamin K) ഹൃദയത്തിന്‍റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. വിറ്റാമിൻ കെ എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം രക്തചംക്രമണവും വര്‍ദ്ധിപ്പിക്കുന്നു.
ആർത്തവ പൂർവ അസ്വസ്ഥതകൾക്ക് അഥവാ പ്രീമെൻസ്ട്രുവൽ സിൻഡ്രോമിന് (PMS) മഗ്നീഷ്യം (Magnesium) ഏറെ ഗുണകരമാണ്. ഇത് ആർത്തവ സംബന്ധമായ വേദന ഒഴിവാക്കുകയും മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകൾ ദൈനംദിനആഹാരക്രമത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക
ഏറെ പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി (Vitamin D). ഇത് രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ആരോഗ്യത്തോടെയിരിക്കാൻ ഒരു സ്ത്രീക്ക് ദിവസവും ആവശ്യത്തിനുള്ള വൈറ്റമിൻ ഡി ലഭിക്കണം