Rahu Ketu Transit 2023: രാഹു കേതു സംക്രമണം; ഈ മൂന്ന് രാശിക്കാർക്ക് ഇത് നല്ല സമയമല്ല

Wed, 22 Mar 2023-5:30 am,

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ജോലിയിലും ബിസിനസിലും നഷ്ടം ഉണ്ടാകും. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമല്ല. കുടുംബത്തിലെ കലഹങ്ങൾ വൈകാരിക അസ്വസ്ഥത ഉണ്ടാക്കുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളുണ്ടാകും.

 

ഇടവം: രാഹുവും കേതുവും സംക്രമിക്കുന്നതിനാൽ ഈ രാശിക്കാർക്ക് ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വീട്ടിൽ അസ്വസ്ഥതകൾ ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. സഹോദരങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. വൈവാഹിക ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാകും. 

 

കന്നി: ഒക്ടോബർ 30ന് കേതു കന്നിരാശിയിൽ പ്രവേശിക്കും. അതോടെ ഈ രാശിക്കാരുടെ ജീവിതം നരകതുല്യമാകും. ജോലിയിലും ബിസിനസിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. കുടുംബ ബന്ധങ്ങൾ വഷളാകും. വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link