Navratri 2021: ദുർഗ്ഗാ ദേവിയുടെ ഈ 5 ക്ഷേത്രങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്, ദർശനം നടത്തുന്നതോടേ എല്ലാ ആഗ്രഹങ്ങളും നിറവേറും

Mon, 11 Oct 2021-12:52 pm,

ഇന്ത്യയുടെ വടക്ക് ഹിമാചൽ പ്രദേശിലെ കൻഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജ്വാലാ ദേവി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സതിയുടെ നാവ് വീണ ദേവിയുടെ 51 ശക്തിപീഠങ്ങളിൽ ഒന്നാണിത്. ഭൂമിയിൽ നിന്ന് പുറപ്പെടുന്ന ജ്വാല എപ്പോഴും ഈ ക്ഷേത്രത്തിൽ ജ്വലിക്കുന്നു, അതിനാൽ ഇതിനെ ജ്വാല ദേവി ക്ഷേത്രം എന്ന് വിളിക്കുന്നു.

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാമാഖ്യ ശക്തിപീഠം. 51 ശക്തിപീഠങ്ങളിൽ ഒന്നാമതാണ് ഇത്. ഇവിടെ സതീദേവിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് . വര്‍ഷത്തില്‍ മൂന്നു ദിവസം ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം കൂടിയാണിത്. ദേവി രജസ്വലയാകുന്നുവെന്നാണ് ഈ സമയം അറിയപ്പെടുന്നത്.  ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ കല്ലില്‍ കൊത്തിയ യോനിയാണ്.

നവരാത്രി നാളുകളില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു പ്രധാന ദുര്‍ഗ്ഗാ ക്ഷേത്രമാണ് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ നൈനാ ദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത് സതീ ദേവിയുടെ കണ്ണ് പതിച്ച ഇടമെന്ന നിലയിലാണ്.  ഇത് 51 ശക്തി പീഠങ്ങളിൽ ഒന്നാണ്.   

കർണിമാതാ ക്ഷേത്രം ദേശ്നോക്കിലെ (Deshmok) ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. ഇത് എലികളുടെ ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്.  ഈ ക്ഷേത്രത്തിൽ കുറഞ്ഞത് 25000 കറുത്ത എലികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എലികളുടെ ക്ഷേത്രമെന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും ഇതിന്റെ യഥാർത്ഥ പേര് കർനി മാതാ ക്ഷേത്രം എന്നാണ്.  ഈ വിശുദ്ധ എലികളെ കബാസ് എന്നാണ് വിളിക്കുന്നത്.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ദക്ഷിണേശ്വർ ക്ഷേത്രം.  ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഇത് കൊൽക്കത്തയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണ്.  ഇവിടെ കാളിയുടെ മറ്റൊരു രൂപമായ ഭവതരിനിയുടെ പ്രതിഷ്ഠയുണ്ട്. 1855 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link