Lucky Nakshatras by birth: ഭാ​ഗ്യദേവത ഈ 5 നക്ഷത്രക്കാര്‍ക്ക് ഒപ്പം! ഇവര്‍ പണം വാരും, ജീവിതം വേറെ ലെവലാകും!

Mon, 29 Apr 2024-2:55 pm,

അശ്വതി: എപ്പോഴും ഭാഗ്യകടാക്ഷമുള്ളവരാണ് അശ്വതി നക്ഷത്രക്കാര്‍. അശ്വിനി ദേവതകളാണ് ഇവരുടെ ദേവത. ഇവര്‍ വാക്ചാതുര്യത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്നവരാണ്. ജോലിയുടെ കാര്യത്തിലായാലും വിദ്യാഭ്യാസ കാര്യത്തിലായാലും ഇവരെ വെല്ലുക എന്നത് അത്ര എളുപ്പമല്ല. ഇവര്‍ക്ക് വിദേശ വാസത്തിന് യോഗമുണ്ട്. 

 

പുണര്‍തം: ഹൃദയവിശാലതയുള്ളവരാണ് പുണര്‍തം നക്ഷത്രക്കാര്‍ എന്നാണ് പറയാറുള്ളത്. ഇവര്‍ എപ്പോഴും സൗമ്യത കാത്തുസൂക്ഷിക്കുന്നവരാണ്. എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ ചിന്തിച്ച ശേഷം മാത്രം ചെയ്യുന്ന പ്രകൃതമാണ് ഇവരുടേത്. സ്വന്തം കാര്യത്തേക്കള്‍ ഉപരിയായി കൂടെയുള്ളവരുടെ കാര്യങ്ങള്‍ താത്പ്പര്യത്തോടെ ചെയ്തു കൊടുക്കുന്നവരാണ് പുണര്‍ത്ം നക്ഷത്രക്കാര്‍. സത്യസന്ധരും ആകര്‍ഷണീയമായ സംസാരവും പെരുമാറ്റവുമുള്ള ഇവര്‍ ശ്രീമന്റെ ജന്മനക്ഷത്രക്കാര്‍ കൂടിയാണ്. 

 

ആയില്യം: ആര്‍ക്കും പ്രവചിക്കാനാകാത്ത സ്വഭാവമുള്ളവരാണ് ആയില്യം നക്ഷത്രക്കാര്‍. ഇവര്‍ സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി കഠിന പ്രയത്‌നം നടത്തുന്നവരാണ്. ഉന്നത പദവികളിലെത്താന്‍ ഇവര്‍ക്ക് യോഗമുണ്ട്. നേതൃപാടവം ജന്മനാ ലഭിച്ചവരായ ആയില്യം നാളുകാര്‍ ഒരിക്കലും ആരെയും അന്ധമായി വിശ്വസിക്കുന്ന പ്രകൃതക്കാരല്ല. 

 

അത്തം: ജീവിതത്തില്‍ വിജയം നേടാന്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കുന്നവരാണ് അത്തം നക്ഷത്രക്കാര്‍. ബിസിനസിലും നിക്ഷേപങ്ങളിലും ഇവര്‍ ലാഭം കൊയ്യും. വിദ്യാഭ്യാസപരമായി ഇവര്‍ അത്ര മുന്‍പന്തിയിലായിരിക്കില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നല്ല അറിവുള്ളവരായിരിക്കും. ഉയര്‍ച്ച മാത്രം സ്വപ്‌നം കാണുന്നവരാണ് അത്തം നക്ഷത്രക്കാര്‍. ഇവര്‍ താഴ്ന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. 

 

ചോതി: ഒന്നിനെയും ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ തയ്യാറാകാത്തവരാണ് ചോതി നക്ഷത്രക്കാര്‍. എന്ത് കാര്യം കേട്ടാലും അതിനെപ്പറ്റി നിരന്തരമായി ചിന്തിക്കുകയും അതിലെ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്യും. ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ ഇവര്‍ സൂക്ഷിക്കും. അതിന് അനുസരിച്ചാകും പുതിയ തീരുമാനങ്ങള്‍ സ്വീകരിക്കുക. നേതൃപാടവവും ആജ്ഞാശക്തിയും കൈമുതലായുള്ളവരാണ് ചോതി നക്ഷത്രക്കാര്‍. ബിസിനസ് രംഗത്ത് ഈ നക്ഷത്രക്കാര്‍ ശക്തരായിരിക്കും. 

 

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link