Totka For New Year 2023: പുതുവർഷത്തിൽ ധനത്തിനും കരിയറിനും പ്രതിവിധിയാണ് ഈ അത്ഭുത തന്ത്രങ്ങൾ!

Sat, 31 Dec 2022-2:58 pm,

സൂര്യ പൂജ: ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ആരാധിക്കുന്നത് ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അകറ്റും എല്ലാ ദിവസവും രാവിലെ സൂര്യന് വെള്ളം സമർപ്പിക്കുന്നത് ജാതകത്തിൽ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും പ്രശസ്തിയും ബഹുമാനവും ഒപ്പം ജീവിതത്തിൽ വിജയവും കൊണ്ടുവരും. ജനുവരി 1 വരുന്നത് ഞായറാഴ്ചയാണ്. ഈ ദിവസം സൂര്യനെ ആരാധിക്കുകയും ജലം സമർപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. 

തുളസി ആരാധന:  ഹിന്ദുമതത്തിൽ തുളസി ഒരു പുണ്യ ചെടിയാണ് കണക്കാക്കുന്നത്. തുളസിയെ പൂജിക്കുന്നവർക്ക് ലക്ഷ്മി ദേവിയോടൊപ്പം മഹാവിഷ്ണുവിന്റെ അനുഗ്രഹവും ലഭിക്കും. നിങ്ങളുടെ വീട്ടിൽ തുളസി ചെടി ഇല്ലെങ്കിൽ പുതുവർഷത്തിൽ അത് നട്ടുപിടിപ്പിച്ച് ശേഷം ദിവസവും പൂജിക്കുക. വൈകുന്നേരങ്ങളിൽ തുളസിക്കടുത്ത് വിളക്ക് കൊളുത്തുന്നത് പുണ്യം നൽകും.

ഗണപതിയെ ആരാധിക്കുക : ഹിന്ദുമതത്തിൽ എന്ത് കാര്യത്തിനും മുന്നേ ആദ്യം ആരാധിക്കുന്നത് ഗണപതിയെയാണ്. അതുകൊണ്ടുതന്നെ പുതുവർഷത്തിൽ നിങ്ങൾ ഗണപതിയെ ആദ്യം ആരാധിക്കണം. വീട്ടിൽ ഗണപതി വിഗ്രഹം ഇല്ലെങ്കിൽ, പുതുവർഷത്തിൽ ഒരെണ്ണം വീട്ടിലേക്ക് വാങ്ങണം. ഇത് ഭാഗ്യവും സമൃദ്ധിയും വർദ്ധിപ്പിക്കും.

വാസ്തുദോഷങ്ങൾ പരിഹരിക്കുക: പുതുവർഷത്തിൽ ഏത് ജോലിയിലും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ, വീട്ടിലെ വാസ്തുദോഷങ്ങൾ ആദ്യം തന്നെ പരിഹരിക്കണം.  വീടിന്റെ വാസ്തു ശരിയെങ്കിൽ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നു. ഏതു ജോലിയും ശുഭമുഹൂർത്തം കണ്ടതിനു ശേഷം മാത്രം ചെയ്യാൻ ശ്രദ്ധിക്കുക. 

മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം വാങ്ങുക: ഹിന്ദുമതത്തിൽ മാതാപിതാക്കൾക്കാണ് ആദ്യസ്ഥാനം.  അതിന് ശേഷമാണു ദൈവത്തിനുള്ളത്. അത്തരമൊരു സാഹചര്യത്തിൽ പുതുവർഷത്തിൽ മാതാപിതാക്കളുടെ അനുഗ്രഹം നേടുന്നത് വളരെ നല്ലതാണ്. മുതിർന്നവരുടെ അനുഗ്രഹം വാങ്ങുന്നത് എല്ലാ ജോലികളിലും വിജയം കൈവരിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link