ഈ 5 രാശിക്കാർക്ക് നേതൃത്വഗുണം ജന്മസിദ്ധം, അറിയാം..
മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ രാശിക്കാരിൽ ധൈര്യത്തിന് ഒരു കുറവുമില്ല. അതുകൊണ്ടാണ് ഈ ആളുകൾ റിസ്ക് എടുക്കാൻ ഭയപ്പെടാത്തത്. ഈ ആളുകൾ കാര്യക്ഷമരായ രാഷ്ട്രീയക്കാർ, ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, മാനേജർമാർ എന്നിവരായിത്തീരുന്നു. ഇതുകൂടാതെ പ്രതിരോധ മേഖലയിലും മേടം രാശിക്കാർ നല്ല പേര് സമ്പാദിക്കും. ഇത്തരക്കാരിൽ നേതൃത്വഗുണങ്ങൾ ജന്മസിദ്ധമാണ്.
ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ഇവരിലും അതിശയകരമായ നേതൃത്വ കഴിവുകളുണ്ട്. ഈ ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകമാണ് അതുകാരണം ആളുകൾ അവരെ അവരുടെ നേതാവായി എളുപ്പത്തിൽ കണക്കാക്കുന്നു. ഈ ആളുകൾ സ്വന്തം ഇഷ്ടമനുസരിച്ച് യജമാനന്മാരാകും ഇവർ പരുക്ക സ്വഭാവമുള്ളവരുമാണ്.
വൃശ്ചിക രാശിയുടെ അധിപനും ചൊവ്വയാണ്. ഈ ആളുകൾ വളരെ ഊർജ്ജസ്വലരും പോരാളികളുമാണ്. നല്ല നേതാക്കൾ എന്നതിനൊപ്പം സ്വന്തം ആവശ്യങ്ങൾ നടത്താനും മിടുക്കരാണിവർ. അതുകൊണ്ടുതന്നെ വിജയം നേടുന്നത് ഇവർക്ക് എളുപ്പമാണ്. ഇനി ചൊവ്വ മോശമായാൽ ഇവർ കോപിഷ്ഠരും അഹങ്കാരികാളുമായി തീരുന്നു.
മകരം രാശിയുടെ അധിപനാണ് ശനി. ഈ രാശിക്കാർ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഇവർ ആവേശഭരിതരുമാണ്. ഇവർ ചെയ്യാൻ തീരുമാനിച്ചത് ചെയ്തതിന് ശേഷമേ ശ്വാസം എടുക്കൂ. ഇവർ ന്യായപ്രിയരാണ് മറ്റുള്ളവർക്ക് വേണ്ടി പോരാടുന്നത് സാധാരണമാണ്. ഇവർ വളരെ നല്ല നേതാക്കളുമാണ്.
കുംഭ രാശിയുടെ അധിപൻ ശനിയാണ്. ഈ ആളുകൾക്ക് സ്വന്തമായി ഒരു സാമ്രാജ്യം ഉയർത്താൻ കഴിയുന്നത്ര ശക്തിയുണ്ട്. ഏത് മേഖലയിലായാലും ഇവർ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഉയർന്ന സ്ഥാനം നേടുകയും മികച്ച നേതാക്കളാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)