Dhanteras 2023: ധൻതേരസിൽ ലക്ഷ്മി-കുബേര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Fri, 10 Nov 2023-9:37 am,

Dhanteras Lucky Zodiacs:  ഈ വർഷത്തെ ധന്തേരാസ് ഇന്നാണ്.  ഇന്നേ ദിവസം ഈ 5 രാശികളിൽപ്പെട്ടവർക്ക് കുബേരന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ആ രാശികൾ ഏതൊക്കെയെന്നറിയാം...

മേടം (Aries):  ദന്തേരസ് ദിനത്തിൽ മേടം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സ് നന്നായി നടക്കും. ബിസിനസ്സ് വിപുലീകരിക്കാൻ സാധ്യത. പണം എത്തുകയും ബാങ്ക് ബാലൻസ് വർദ്ധിക്കുകയും ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്തും. ആരോഗ്യം മെച്ചപ്പെടും.

കർക്കടകം (Cancer): ധന്തേരസ് നാളിൽ കർക്കടക രാശിക്കാരുടെ വീടുകളിൽ ഉത്സവാന്തരീക്ഷമായിരിക്കും. ജോലിയിൽ വിജയം കൈവരിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. സമ്പത്തും സ്വത്തും വർദ്ധിക്കാൻ സാധ്യത. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. 

ചിങ്ങം (Leo): ഈ രാശിക്കാരുടെ ജീവിതത്തിൽ ഇന്നുമുതൽ  സന്തോഷവും സമാധാനവും ഉണ്ടാകും. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ധന ലാഭം ഉണ്ടാകും. ധനപ്രതിസന്ധി നീങ്ങിയേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ ധന്തേരസ് ദിനം വലിയൊരു സമ്മാനം നൽകും. കരിയറിൽ പുതിയ അവസരം ലഭിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ധനലാഭം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

ധനു (Sagittarius) ധനു രാശിക്കാർക്ക് ഇന്നേ ദിനം വലിയ സന്തോഷ വാർത്ത നൽകും.   പ്രമോഷൻ ലഭിച്ചേക്കാം. ശമ്പളത്തിൽ വർദ്ധനവുണ്ടായേക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. കടബാധ്യതകളിൽ നിന്ന് ആശ്വാസം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link