Food that trigger headache: തലവേദന വിട്ടൊഴിയുന്നില്ലേ...? ഈ 8 ഭക്ഷണങ്ങളാകാം കാരണം
റെഡ് വൈൻ: ആരോഗ്യകരമായി ചില ഗുണങ്ങളെല്ലം റെഡ് വൈനിനുണ്ടെങ്കിലും ഇതിന് ദോഷഫലങ്ങൾ ഏറെയാണ്. ഇത് അമിതമായി കഴിക്കുന്നത്(ചിലർക്ക് ഒരൽപ്പം കുടിച്ചാലും) വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണമാകാം. വൈനിലടങ്ങിയിരിക്കുന്ന ആൽക്കഹോളാണ് ഇതിന് കാരണമാകുന്നത്.
ചോക്ലേറ്റ്: ചോക്ലേറ്റ് ധാരാളമായി കഴിക്കുന്നത് പലപ്പോഴും അതിശക്തിതവും വിട്ടുമാറാത്തതുമായ തലവേദനയ്ക്ക് വഴിയൊരുക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കഫീനും ബീറ്റാ-ഫെനൈലെഥൈലാമൈനുമാണ് ഇതിന്റെ കാരണം.
കോഫീ: കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ധാരാളമായി ശരീരത്തിൽ എത്തുന്നത് തലവേദനയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് നമ്മുടെ ഉറക്കത്തെ കുറയ്ക്കുന്നു. തന്മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
അച്ചാറുകൾ: എണ്ണയും, വിനാഗരിയും, മസാലകളുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന അച്ചാറ് പലപ്പോഴും കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ അച്ചാറിൽ ടിറാമിനും അടങ്ങിയിട്ടുണ്ട്.
ചീസ്: അതിശക്തമായ തലവേദന അല്ലെങ്കിൽ മൈഗ്രേന് കാരണമാകുന്ന ഒരു പദാർത്ഥമാണ് ടിറാമിൻ. ഈ പദാർത്ഥം ധാരാളമായി ചീസിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചീസ് കഴിക്കുന്നത് പലരിലും വിട്ടുമാറാത്ത തലവേദയ്ക്ക് കാരണമാകാറുണ്ട്.
സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിൽ ഒക്ടോപമൈൻ എന്ന കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്ക് കാരണമാകാറുണ്ട്.
പാൽ: ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു സമീകൃത ആഹാരമാണ് പാലെങ്കിലും ഇതെല്ലാവർക്കും ശരീരത്തിന് പറ്റില്ല. ചിലർക്ക് ഇത് തലവേദനയക്ക് വഴിയൊരുക്കാറുണ്ട്.
ഐസ്ക്രീം: മൈഗ്രേൻ പോലുള്ള പ്രശ്നമുള്ളവർ തണുത്ത ഭക്ഷണങ്ങൾ കഴിക്കരുത്. പ്രധാനമായും ഐസ്ക്രീം. ഇത് തലവേദന പ്രശ്നം ഇരട്ടിയാക്കാൻ വഴിയൊരുക്കുന്നു.