ഇക്കാര്യങ്ങൾ ചെയ്തോളൂ മഹാലക്ഷ്മിയുടെ അനുഗ്രഹമുണ്ടാകും, ഐശ്വര്യം ലഭിക്കും
വെള്ളിയാഴ്ച വളരെ നല്ല ദിവസമാണ്. ഈ ദിവസം ആരാധിക്കുന്നത് ഐശ്വര്യം വർധിപ്പിക്കും. ലക്ഷ്മീ ദേവിക്ക് വളരെ ഇഷ്ടമുള്ള റോസാപ്പൂക്കൾ കൊണ്ട് ആരാധിക്കുക. ഒപ്പം ശ്രീലക്ഷ്മീ സഹസ്രനാമമോ ശ്രീ ലളിതാ സഹസ്രനാമമോ അല്ലെങ്കിൽ ശ്രീസൂക്തമോ പാരായണം ചെയ്യാം. താമര നാണയങ്ങൾ (108 നാണയങ്ങൾ) ഉപയോഗിച്ച് പൂജ നടത്താം. വീട്ടിലെ ദോഷങ്ങൾ അകറ്റാനും ഐശ്വര്യം വർധിക്കാനും വീട്ടിലെ പൂജാമുറിയിൽ മഹാലക്ഷ്മിയെ ആരാധിക്കുക.
വീട് വൃത്തിയായി സൂക്ഷിക്കുക. സുഗന്ധമുള്ള അന്തരീക്ഷം ഉണ്ടാകണം. വീടുകളിൽ മാലിന്യം അടിഞ്ഞുകൂടാൻ അനുവദിക്കരുത്. വീടിന്റെ മേൽക്കൂരയിൽ മാലിന്യം അടിഞ്ഞുകൂടിയാൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. ഇത് മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
സൂര്യോദയ സമയത്തും അസ്തമയ സമയത്തും ഉറങ്ങാൻ പാടില്ല. നിങ്ങളെ കൊണ്ട് ആകുന്ന വിധം ദാനം ചെയ്യാൻ ശ്രമിക്കുക. പശു, നായ തുടങ്ങിയ മൃഗങ്ങളും ഭക്ഷണം നൽകുക.
വൃത്തിയുള്ള വസ്ത്രം ധരിക്കുക. വെള്ളിയാഴ്ച മഹാലക്ഷ്മിക്ക് അനുകൂലമായ ദിവസമായതിനാൽ അന്നേ ദിവസം പ്രത്യേക പൂജയും നടത്താം. നെയ്യ് വിളക്ക് കത്തിക്കുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. രണ്ട് തിരിയിട്ട് വിളക്ക് കത്തിക്കുന്നത് നല്ലതാണ്. കഴിയുമെങ്കിൽ അഞ്ച് തിരിയിട്ട് വിളക്ക് കത്തിക്കുക. ഇതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നും സമ്പത്ത് വർധിക്കുമെന്നുമാണ് വിശ്വാസം.