Kollywood: കോളിവുഡ് ഈ വർഷം കാത്തിരിക്കുന്ന റിലീസുകൾ ഇവയാണ്..!!

Mon, 23 Oct 2023-8:22 pm,

ധ്രുവനച്ചത്തിരം - ഗൗതം വാസുദേവ് മേനോൻ- വിക്രം കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. നവംബർ 24ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ജപ്പാൻ - നടൻ കാർത്തിയുടെ 25-മത്തെ ചിത്രമാണ് ജപ്പാൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ദീപാവലിക്ക് ' ജപ്പാൻ ' റിലീസ് ചെയ്യും.

ക്യാപ്റ്റൻ മില്ലർ - ധനുഷ് നായകനാകുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായാണ് താരം വേഷമിടുന്നത്. ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ.

ജി​ഗർതണ്ട ഡബിൾ എക്സ് - കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജി​ഗർതണ്ട ഡബിൾ എക്സ്'. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നവംബറിൽ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link