Sainik School Kazhakootam : ഇവരാണ് കഴക്കൂട്ടം സൈനിക സ്കൂളിലെ ആദ്യ പെൺക്കുട്ടികളുടെ ബാച്ച്, കാണാം ചിത്രങ്ങൾ

Thu, 09 Sep 2021-12:07 am,

ചരിത്രത്തിലാദ്യമായി  കഴക്കൂട്ടം സൈനീക സ്കൂളിൽ 10 പേരടങ്ങുന്ന പെൺകുട്ടികളുടെ ആദ്യ ബാച്ച് പ്രവേശനം നേടി. 2020-21 വർഷത്തേക്കാണ് ഇവരുടെ പ്രവേശനം.ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ കുട്ടികളാണിത്.

കേരളത്തിൽ നിന്നുള്ള ഏഴ് പെൺകുട്ടികളും ബീഹാറിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ആദ്യ പെൺക്കുട്ടികളുടെ ബാച്ച്

പുതിയ ഗേൾസ് കേഡറ്റ് ബാച്ചിനെ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ അഭിസംബോധന ചെയ്തു

കാമ്പസിലേക്കുള്ള ആദ്യ ബാച്ച് പെൺകുട്ടികളെ സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം കഴിഞ്ഞ ഒരു വർഷമായി പൂർത്തിയായി വരുകയായിരുന്നു. ഡോർമറ്ററി അടക്കമുള്ളവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

മുൻപ് 2018-19 അധ്യയന വർഷത്തിൽ മിസോറാമിലെ സൈനിക് സ്കൂൾ സൊസൈറ്റിയുടെ വിജയകരമായ പരീക്ഷണമായിരുന്നു സൈനിക് സ്കൂളുകളിൽ ഗേൾ കേഡറ്റുകളുടെ പ്രവേശനം. തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അവരുടെ സൈനിക് സ്കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ മുൻകൈയെടുത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 75 -ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തെ 33 സൈനിക് സ്കൂളുകളിലും പുതിയ അധ്യയന വർഷം മുതൽ ഗേൾസ് കേഡറ്റുകളെ പ്രവേശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഓരോ വർഷവും സൈനീക സ്കൂളുകളിലെ പ്രവേശനത്തിന്റെ മൊത്തം സീറ്റുകളുടെ 10 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്യും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link