Healthy Foods: ദിവസം ആരംഭിക്കാൻ ഈ ആരോഗ്യകരമായ ഭക്ഷണങ്ങൾ മികച്ചത്
രാവിലെ പ്രഭാതഭക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇത് ദിവസം മുഴുവനുമുള്ള നിങ്ങളുടെ ഊർജ്ജത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
വാൽനട്ട് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.
ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ഈന്തപ്പനയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ശർക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
നെയ്യ് പോഷക സമ്പുഷ്ടമാണ്. ഇത് തലച്ചോറിൻറെ പ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.