Divorced Indian Cricketers : ശിഖർ ധവാൻ മുതൽ മുഹമ്മദ് അസ്ഹറുദീൻ വരെ, ഇവരാണ് വിവാഹ ബന്ധം വേർപ്പെടുത്തിയ ക്രിക്കറ്റ് താരങ്ങൾ
ബാല്യകാല സുഹൃത്തായ നികിതാ വഞ്ചാരെയാണ് ദിനേഷ് കാർത്തിക് ആദ്യ വിവാഹം ചെയ്യുന്നത്. പിന്നീട് നികിത കാർത്തിക്കിന്റെ സഹതാരം മുരളി വിജയവും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന 2012 കാർത്തിക് ബന്ധം വേർപ്പെടുത്തുകയായിരുന്നു. ശേഷം ഇന്ത്യയിലെ ടോപ് സ്ക്വാഷ് താരം ദീപിക പള്ളിക്കലിനെ കാർത്തിക് വിവാഹം ചെയ്യുകയും ചെയ്തു.
മുൻ ഇന്ത്യൻ നായകൻ 1996ൽ തന്റെ ആദ്യ ഭാര്യ നൗറീനുമായി വിവാഹ മോചനം നേടി നടി സംഗീത ബിജലാനിയെ വിവാഹം ചെയ്തു. പിന്നീട് നാളുകൾക്ക് ശേഷം അസ്ഹറുദ്ദീനും സംഗീതയും തമ്മിൽ വേർപിരിയുകയും ചെയ്തു.
സച്ചിൻ തെൻഡുൾക്കറിന്റെ ആത്മസുഹൃത്തായിരുന്ന വിനോദ് കാംബ്ലി ആദ്യച വിവാഹം ചെയ്യുന്നത് 1998ൽ തന്റെ ബാല്യകാല സുഹൃത്തായ നൊഎല്ല ലൂയിസിനെയായിരുന്നു. പിന്നീട് അവരുമായി ബന്ധം വേർപ്പെടുത്തി കാംബ്ലി മുൻ മോഡലായ ആൻഡ്രിയ ഹെവിറ്റിനെ വിവാഹം ചെയ്തു.
2008ലാണ് ജവാഗൾ ശ്രീനാഥ് തന്റെ ആദ്യ ഭാര്യയായ ജോയ്ത്സുമായി വിവാഹം വേർപ്പെടുത്തി പിന്നീട് പത്രപ്രവർത്തകയായ മാധവി പത്രാവലിയെ വിവാഹം ചെയ്യുന്നത്.
മുൻ ഇന്ത്യ ക്രിക്കറ്റ് ടീം താരവും യുവരാജിന്റെ അച്ഛനുമായ യോഗ്രാജ് സിങ് ആദ്യം വിവാഹം ചെയ്യുന്നത് ഷാബ്മാനെയായിരുന്നു. ആ ബന്ധത്തിലെ കുട്ടിയാണ് യുവ്രാജ് സിങ്. ശേഷം യോഗ്രാജ് സത്വീർ കൗറിനെ വിവാഹം ചെയ്തു.