കര്‍ണ്ണാടകത്തെ നയിച്ച അവസാനത്തെ അഞ്ച് മുഖ്യമന്ത്രിമാര്‍ ഇവരാണ്

Fri, 12 May 2023-8:41 pm,

ബസവരാജ് ബൊമ്മെ: കർണ്ണാടകയുടെ  നിലവിലെ മുഖ്യമന്ത്രി. ഷി​​​​ഗ്​​ഗാവ് മണ്ഡലത്തെയാണ് പ്രതിനിധീകരിരക്കുന്നത്. കർണ്ണാടകയുടെ 17 മത്തെ മുഖ്യമന്ത്രിയാണ്. 

എച്ച് ഡി കുമാരസ്വാമി:ജനതാദൾ പാർട്ടിയെ പ്രതിനിധീകരിച്ച് 2018ൽ മുഖ്യമന്ത്രിയായി. 1 വർഷവും 64 ദിവസവുമാണ് സേവനമനുഷ്ടിച്ചത്. ചന്നപട്ടണം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 

 ബി. എസ് യെദ്യൂരപ്പ: ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച്  4 തവണയാണ്  കർണ്ണാടക മുഖ്യമന്ത്രിയായത്. 2007 ലായിരുന്നു ആദ്യമായി മുഖ്യ മന്ത്രി ആയത്. അന്ന് വെറും 7 ദിവസം മാത്രമാണ് സേവനമനുഷ്ടിച്ചത്. പിന്നീട് 2008, 2018,2019 എന്നീ വർഷങ്ങളിലും കർണ്ണാടക മുഖ്യമന്ത്രിയായി. എല്ലായിപ്പോഴും കുറഞ്ഞ കാലയളവിലാണ് മുഖ്യമന്ത്രി ആയത്. 

സിദ്ധരാമയ്യ: ഇന്ത്യൻ  നാഷണൽ കോൺ​ഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ 5 വർഷം മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചു. 2013 മെയ് 13 മുതൽ 2018 മെയ് 17 വരെയാണ് മുഖ്യമന്ത്രി ആയത്.  ഇപ്പോൾ കർണ്ണാടകയുടെ പ്രതിപക്ഷ നേതാവാണ്. 

ജ​ഗദീഷ് ഷെട്ടർ:ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ മുഖ്യമന്ത്രിയായി. എന്നാൽ വെറും 305 ദിവസം മാത്രമാണ് സേനവമനുഷ്ടിച്ചത്. 2012 ജൂലൈ 12 മുതൽ 2013 മെയ് 13 വരെ. കൂടാതെ 2008-2009 കാലത്ത് കർണ്ണാടക നിയമസഭയുടെ സ്പീക്കറായും സേവനമനുഷ്ടിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link