Astrology: ആളുകളുടെ ഹൃദയം കീഴടക്കും, എവിടെയും ഇവരായിരിക്കും ആകർഷണ കേന്ദ്രം
മിഥുനം: മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധൻ ആണ്. ബുധന്റെ സ്വാധീനം ഉള്ളതിനാൽ ഇക്കൂട്ടർ സംസാരപ്രിയരായിരിക്കും. വളരെ മികച്ച നർമ്മബോധമുള്ളവരായിരിക്കും. ഈ രാശിക്കാർക്ക് ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കാനുള്ള കഴിവുണ്ട്. എല്ലാവരെയും തങ്ങളുടെ സുഹൃത്തുക്കളാക്കാനുള്ള കഴിവ് അവർക്കുണ്ട്.
ചിങ്ങം: ചിങ്ങം രാശിക്കാരുടെ വ്യക്തിത്വമാണ് മറ്റുള്ളവരെ അവരിലേക്ക് ആകർഷിക്കുന്നത്. ഈ രാശിക്കാർ അഴർ പോകുന്നിടത്തെല്ലാം ഒരു അടയാളമുണ്ടാക്കുന്നു. ഇക്കൂട്ടരുമായി ഒത്തുപോകാൻ എളുപ്പമാണ്. ഇവർ ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവരേയും ആകർഷിക്കുന്നു. അവർക്ക് സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭിക്കും.
തുലാം: തുലാം രാശിയെ ഭരിക്കുന്നത് ശുക്രനാണ്. ശുക്രന്റെ സ്വാധീനം മൂലം ഇവർ സൗമ്യ സ്വഭാവക്കാരായിരിക്കും. ഇവർക്ക് വളരെ ആകർഷകമായ വ്യക്തിത്വമുണ്ട്. ഈ രാശിയിലെ യുവാക്കൾ വളരെ വേഗത്തിൽ സ്ത്രീകളുടെ ഹൃദയം കീഴടക്കും. ആളുകൾ അവരിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടുന്നു.
മകരം: മറ്റുള്ളവരെ എങ്ങനെ ആകർഷിക്കണമെന്ന് ഇക്കൂട്ടർക്കറിയാം. കഠിനാധ്വാനികളാണ് മകരം രാശിക്കാർ. എവിടെ പോയാലും അവരായിരിക്കും ആകർഷണ കേന്ദ്രം. എല്ലാവരോടും കരുതലുള്ള സ്വഭാവമാണ് ഇവർക്കുള്ളത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)