Bollywood Holi Celebration: ഈ ബോളിവുഡ് താരങ്ങള്‍ക്ക് ഇത് വിവാഹശേഷമുള്ള ആദ്യത്തെ ഹോളി

Fri, 03 Mar 2023-5:40 pm,

  ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും വിവാഹ ശേഷമുള്ള ആദ്യ ഹോളിയാണ് ഇത്. ആലിയയും രൺബീർ കപൂറും 2022 ഏപ്രിൽ 14 ന് വിവാഹിതരായി. കുഞ്ഞുവാവയ്ക്കൊപ്പം ഇരുവരും ഇത്തവണ ആദി ഹോളി ആഘോഷിക്കും.    

കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും 2023 ഫെബ്രുവരി 7 ന് സൂര്യഗഡിൽ വിവാഹിതരായി. സിദ്ധാർത്ഥും കിയാരയും ഈ വർഷം ഹോളി ഗംഭീരമായി ആഘോഷിക്കും.  

ബോളിവുഡ് നടി റിച്ച ഛദ്ദയും അലി ഫസലും 2022 ഒക്ടോബർ 4 ന് വിവാഹിതരായി. റിച്ച ചദ്ദയുടെയും അലി ഫസലിന്‍റെയും വിവാഹത്തിന് ശേഷമുള്ള ആദ്യ ഹോളിയാണ് ഇത്. 

 

സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ ഹോളി ആഘോഷിക്കുകയാണ് അതിയയും കെഎൽ രാഹുലും. 

  2022 ഡിസംബർ 4 ന് തന്‍റെ ദീർഘകാല കാമുകൻ സൊഹൈൽ കതൂരിയയെ ഹൻസിക വിവാഹം കഴിച്ചു. ഭർത്താവ് സൊഹൈലിനൊപ്പം ഇത് ഹൻസികയുടെ ആദ്യ ഹോളി ആഘോഷമാണ് . 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link