Vitamin D Rich Food: എല്ലുകൾക്ക് ബലം വെക്കണോ? ഇത് കഴിക്കണം
എല്ലുകളുടെ ആരോഗ്യം ആളുകളുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് നല്ല പരിചരണവും വേണം
വൈറ്റമിൻ ഡിയാണ് എല്ലുകൾക്ക് ശക്തി നൽകുന്നത്. വൈറ്റമിൻ ഡി കുറവ് വന്നാൽ എല്ലുകൾക്ക് ക്ഷതം, പൊട്ടൽ എന്നിവ നിത്യ സംഭവമായിരിക്കും
അസ്ഥികൾക്ക് ബലം വെയ്ക്കാൻ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. ഓർത്തോപീഡിക് ഡോക്ടർമാർ പലപ്പോഴും ശുപാർശ ചെയ്യുന്നത് ഇത്തരം ഭക്ഷണമാണ്. പാൽ ഉൽപന്നങ്ങൾ, സോയാബീൻ, ഇലക്കറികൾ, സാൽമൺ മത്സ്യം, ഓറഞ്ച്, അത്തിപ്പഴം എന്നിവ ഇവയിൽ ചിലതാണ്
വൈറ്റമിനുകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രോട്ടീനും പ്രോട്ടീൻ ധാരാളമായി കാണുന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉണ്ടാവണം. എല്ലുകൾക്ക് ബലം നൽകുന്നതിൽ പ്രോട്ടീനും വലിയ പങ്ക് വഹിക്കുന്നു.
മുട്ടയുടെ വെള്ള, പയർവർഗ്ഗങ്ങൾ, ബീൻസ്, മാംസം, കോഴി, സോയാബീൻ, പാൽ എന്നിവ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുള്ളതാണ്. ഭാരിച്ച ജോലി ചെയ്യുന്നവർക്ക് പ്രോട്ടീൻ വളരെ പ്രധാനമാണ്
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കാം