Heart Health: രക്തചംക്രമണം വർധിപ്പിക്കാം... രക്തം കട്ടപിടിക്കുന്നത് തടയാം... ഈ പാനീയങ്ങൾ മികച്ചത്

Tue, 07 May 2024-11:02 pm,

ഹൃദയത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും ആയുർവേദ പാനീയങ്ങൾ സഹായിക്കും. ഇവ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കും.

ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ എന്നിവ തടയാനും രക്തചംക്രമണം വർധിപ്പിക്കാനും ഹൃദയധമനികളുടെ ആരോഗ്യം മികച്ചതാക്കാനും നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും.

ഇഞ്ചിയും മഞ്ഞളും ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

വീക്കം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് ചെമ്പരത്തി ചായ മികച്ചതാണ്. ഇത് രക്തചംക്രമണം മെച്ചപ്പടുത്താനും സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link