Lucky Nakshathras: എവിടെയും ഇവരായിരിക്കും താരം; ഈ 5 നക്ഷത്രക്കാർ വിജയത്തിന്റെ പടവുകൾ കയറും
പൂരം - ചിങ്ങം രാശിയിൽ ജനിച്ച പൂരം നക്ഷത്രക്കാർ നേതൃത്വ ഗുണമുള്ളവരാണ്. ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാൻ ഇവർ മിടുക്കരാണ്. ഉചിതമായ തീരുമാനങ്ങളായിരിക്കും ഇക്കൂട്ടർ എടുക്കുക. ആത്മാർത്ഥത നിറഞ്ഞവരും യാത്രാ പ്രേമികളുമായിരിക്കും പൂരം നക്ഷത്രക്കാർ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഇവർ വളരെ വേഗത്തിൽ മനസിലാക്കും.
തിരുവോണം - കർമരംഗത്ത് മികച്ച് നിൽക്കും ഇക്കൂട്ടർ. ദാമ്പത്യ ജീവിതം സന്തോഷകരമാകും. തങ്ങളുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഇവർക്ക് ഇഷ്ടമാകാറില്ല. സ്വന്തം പ്രയത്നത്തിലൂടെ ജീവിതത്തിൽ മുന്നേറുന്നവരാണ് തിരുവോണം നാളുകാർ.
ഉത്രം - ഈ നക്ഷത്രക്കാർക്ക് സമൂഹത്തിൽ ബഹുമാനിക്കപ്പെടും. ഏതു മേഖലയിലും ഇവരായിരിക്കും താരം. തികഞ്ഞ ശുഭാപ്തി വിശ്വാസികളുമാണ് ഇക്കൂട്ടർ. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇവർ പ്രത്യേകശ്രദ്ധ പുലർത്തുന്നു. വിജയത്തിന് വേണ്ടി കഠിന പരിശ്രമം നടത്തും.
ഉത്തൃട്ടാതി - ആജ്ഞാശക്തിയുള്ളവരാണ് ഉത്തൃട്ടാതി നക്ഷത്രക്കാർ. പ്രതിസന്ധികളെ ഇവർ ധൈര്യപൂർവം നേരിടും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. വരുമാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ശത്രുക്കളുടെ നീക്കങ്ങൾ ഇവർക്ക് മുൻകൂട്ടി മനസ്സിലാക്കാനാകും.
രേവതി - രേവതി നാളുകാർ ഭക്ഷണപ്രിയരായിരിക്കും. നേതൃപാടവം ഉള്ള ഇവർ ഏർപ്പെടുന്ന കാര്യങ്ങളിൽ നേതൃസ്ഥാനത്ത് തന്നെയുണ്ടാകും. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്‌തിത്വത്തിന് ഉടമയായിരിക്കും ഇക്കൂട്ടർ. ഇവർ കലാരംഗത്ത് ശോഭിക്കും. ധൈര്യശാലികളാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.