Vitamin C: വിറ്റാമിൻ സിയുടെ കുറവ് ഈ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

മുറിവുകൾ ഉണങ്ങുന്നത് വളരെ സാവധാനത്തിലാണെങ്കിൽ വിറ്റാമിൻ സിയുടെ കുറവ് ഉണ്ടാകാം.

വിറ്റാമിൻ സിയുടെ കുറവ് മൂലം നഖത്തിനടിയിൽ ചുവന്ന പാടുകൾ അല്ലെങ്കിൽ ലംബമായുള്ള വരകൾ പ്രത്യക്ഷപ്പെടാം.

വിറ്റാമിൻ സിയുടെ കുറവ് സന്ധി വേദനയിലേക്ക് നയിക്കുന്നു.

ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ സി ഇല്ലെങ്കിൽ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മോണയിൽ നിന്നുള്ള രക്തസ്രാവം.
ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കുറയുന്നത് ചർമ്മം വരണ്ടതാകാനും ചുളിവുകൾ വരാനും കാരണമാകുന്നു.