Vastu Tips: കിടപ്പുമുറിയിൽ ഇവ സൂക്ഷിക്കരുത്; ദൗർഭാഗ്യവും ധനനഷ്ടവും ഉറപ്പ്!
കിടപ്പുമുറി അലങ്കരിക്കാൻ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കരുത്. കിടപ്പുമുറിയിൽ അനാവശ്യമായ കാര്യങ്ങൾ ഉണ്ടാകുന്നത് ബന്ധങ്ങൾ മോശമാകാനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. അതുകൊണ്ട് കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇവ കിടപ്പുമുറിയിൽ സൂക്ഷിച്ചാൽ അത് നിർഭാഗ്യത്തെ ക്ഷണിച്ച് വരുത്തുകയും ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും.
- കിടപ്പുമുറിയിൽ കട്ടിലിന് മുന്നിൽ ഒരിക്കലും കണ്ണാടിയോ ഡ്രസ്സിംഗ് ടേബിളോ വെയ്ക്കരുത്. രാവിലെ ആദ്യം കണ്ണാടി കാണുന്നത് അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇത് ബന്ധങ്ങളെ നശിപ്പിക്കുകയും ജോലിയിൽ പരാജയപ്പെടുകയും ചെയ്യാൻ കാരണമാകുന്നു.
- മരിച്ചയാളുടെ ചിത്രം കിടപ്പുമുറിയിൽ വെയ്ക്കരുത്. പൂർവ്വികരുടെ ചിത്രം കിടപ്പുമുറിയിൽ വെയ്ക്കുന്നത് മാനസിക ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു.
- കിടപ്പുമുറിയിൽ അബദ്ധത്തിൽപ്പോലും ഷൂസും ചെരിപ്പുകളും സൂക്ഷിക്കരുത്. നിങ്ങൾ വീടിനുള്ളിൽ ചെരിപ്പ് ധരിക്കുകയാണെങ്കിൽ, രാത്രിയിൽ അത് നിങ്ങളുടെ ബെഡ്റൂമിൽ സൂക്ഷിക്കാൻ പാടില്ല.
- കിടപ്പുമുറി അലങ്കരിക്കാനായി മൂർച്ചയുള്ള വസ്തുക്കൾ ഒരിക്കലും സൂക്ഷിക്കരുത്. ഇതിന് പുറമെ മുള്ളുള്ള ചെടികളും കിടപ്പുമുറിയിൽ വെയ്ക്കാൻ പാടില്ല.
- കിടപ്പുമുറിയിൽ ചൂൽ സൂക്ഷിക്കുന്നതും നല്ലതല്ല. കിടപ്പുമുറിയിൽ ചൂൽ സൂക്ഷിക്കുന്നത് ബന്ധങ്ങളെ നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.
- ഒരിക്കലും മരുന്നും ഭക്ഷണ വസ്തുക്കളും തലയ്ക്ക് നേരെ വെയ്ക്കരുത്. ഇത്തരം വസ്തുക്കൾ തലയ്ക്ക് നേരെ വെയ്ക്കുന്നത് ഉറക്കമില്ലായ്മയുടെ പ്രശ്നം വർദ്ധിപ്പിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)