Astrology: നവരാത്രിയുടെ അവസാനത്തോടെ ഈ നക്ഷത്രക്കാരുടെ ദുരിതം തുടങ്ങും; നിങ്ങളുമുണ്ടോ?
എന്നാൽ നവരാത്രിയുടെ അവസാനത്തോടെ ചില രാശിക്കാരുടെ ജീവിതത്തിൽ ദുരിതങ്ങൾ തുടങ്ങുകയാണ്.
ഉത്രം - ഉത്രം നക്ഷത്രക്കാർ നല്ലതെന്ന് കരുതി ചെയ്യുന്നതെല്ലാം അവർക്ക് വിപരീത ഫലങ്ങളാകും നൽകുക. ജോലിയിൽ കാര്യമായ പുരോഗതിയുണ്ടാകില്ല. ബിസിനസ് തുടങ്ങാൻ സമയം അനുകൂലമല്ല. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
തിരുവാതിര - പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് സമ്മിശ്ര ഫലമായിരിക്കും ഉണ്ടായിരിക്കുക. വിദേശ പഠനത്തിന് പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടിവരും.
പൂരാടം - ചെലവ് വർധിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടായേക്കും. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക. അപരിചിതർക്ക് പണം കടം നൽകാതിരിക്കുക. പുതിയ വാഹനങ്ങൾ എടുക്കാൻ സമയം അനുയോജ്യമല്ല. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
ഉത്രാടം - ജോലി സ്ഥലത്ത് പ്രശ്നങ്ങളുണ്ടാകാം. മേലുദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടാകാം. മാനസിക ബുദ്ധിമുട്ടുണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിൽ തടയങ്ങളുണ്ടാകും. വസ്തു - സ്ഥലം ഇടപാടുകൾ നടത്താതിരിക്കുക. വിദേശയാത്രയ്ക്ക് അനുകൂലമായ സമയമായിരിക്കില്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.