കോടിപതി എങ്കിലും Down to Earth, ഈ ചിത്രങ്ങള്‍ തെളിയിക്കും Captain Cool MS Dhoniയുടെ സ്വഭാവമഹിമ ...!!
ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന മഹേന്ദ്ര സിംഗ് ധോണിക്ക് റാഞ്ചിയിൽ ഒരു വലിയ Fam House ഉണ്ട്. 7 ഏക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ ഫാം ഹൗസിലാണ് ധോണി കുടുംബത്തോടൊപ്പം താമസിക്കുന്നത്. MS Dhoni യുടെ ടെ ഈ ഫാം ഹൗസിന്‍റെ പേര് കൈലാസ്പതി എന്നാണ്. ഏഴ് ഏക്കറിലാണ് റാഞ്ചിയിലെ ധോണിയുടെ ഫാം ഹൗസ്. നീന്തൽക്കുളം, ഇൻഡോർ സ്റ്റേഡിയം, ജിം തുടങ്ങി അത്യാധുനിക സൗകര്യങ്ങളുണ്ട് ഫാം ഹൗസില്‍.
രാജ്യത്തെ ഏറ്റവും ജനപ്രിയ കളിക്കാരനാണ് MS Dhoni. പരസ്യ ലോകത്ത് ഇന്നും ധോണി പ്രിയങ്കരനാണ്. കോടികളുടെ വരുമാനമാണ് ധോണി പരസ്യങ്ങളിലൂടെ നേടുന്നത്.
കോടിപതി ആയിരുന്നിട്ടുകൂടി ധോണിയുടെ എളിമ നിറഞ്ഞ പെരുമാറ്റമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ധോണിയുടെ ചില ചിത്രങ്ങള്‍ ഇത് തെളിയിക്കുന്നു. പ്രകൃതി സ്നേഹം, മൃഗങ്ങളോടുള്ള സ്നേഹം ഇവയെല്ലാം ധോണിയുടെ മാത്രം പ്രത്യേകതയാണ്.
സാധാരണക്കാർ പലപ്പോഴും ചെയ്യുന്ന പണികളും ചെയ്യാന്‍ ധോണിയ്ക്ക് മടിയില്ല. തന്‍റെ പ്രിയപ്പെട്ട ബൈക്ക് നന്നാക്കുന്ന ധോണിയാണ് ചിത്രത്തില്‍
എല്ലാ മാസവും കോടികൾ സമ്പാദിക്കുന്ന Dhoni എത്ര സാധാരണ രീതിയിലാണ് ജീവിക്കുന്നത് എന്ന് ഈ ചിത്രം വ്യക്തമാക്കും. ഒരു വലിയ സലൂണിൽ Hair Cut നടത്തുന്നതിന് പകരം ബാർബറെ കൊണ്ട് Hair Cut ചെയ്യിക്കുന്നു.
കളിക്കളത്തില്‍ മറ്റു കളിക്കാര്‍ക്ക് ഏറെ help ചെയ്യുന്ന ആളാണ് ധോണി.
വിമാനത്താവളത്തില്‍ നിലത്തുകിടന്നു വിശ്രമിക്കുന്ന ധോണിയുടെ ചിത്രം ഏറെ വൈറലായിരുന്നു.
ആരാധകര്‍ക്കൊപ്പം ധോണി
അല്പം സൈക്കിള്‍ സവാരി ആവാം