Fruit Diet: ഫലങ്ങൾ കഴിക്കുന്നതിന് പ്രത്യേക നിയമമുണ്ടോ? അറിയണം ഈ കാര്യങ്ങൾ
പഴങ്ങൾ എപ്പോഴും ഫ്രഷ് ആണെന്ന് ഉറപ്പാക്കുക. പഴകിയ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. പഴങ്ങൾ ഫ്രഷ് ആയിരിക്കുമ്പോൾ പോഷകഗുണമുള്ളവയാണ്.
നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ പഴങ്ങൾ ചേർത്താൽ, അത് പോഷകമൂല്യം വർധിപ്പിക്കും. ഭക്ഷണത്തിൽ കൂടുതലായി പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വ്യത്യസ്‌ത പഴങ്ങളിൽ സവിശേഷമായ രുചികൾ അടങ്ങിയിരിക്കുന്നു.
വ്യത്യസ്ത പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പോഷമൂല്യം മനസ്സിലാക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
പഴച്ചാറുകൾ ആരോഗ്യകരമാണെങ്കിലും നാരുകളുടെ അംശം കുറവായിരിക്കാം. പഴച്ചാറുകൾ ഉണ്ടാക്കുമ്പോൾ, നാരുകൾ പലപ്പോഴും ഫിൽട്ടർ ചെയ്യപ്പെടും. കൂടാതെ, പഴച്ചാറുകളിൽ പഞ്ചസാരയും അടങ്ങിയിരിക്കും. പഴങ്ങൾ അസംസ്കൃതമായി കഴിക്കുക.