Rahu - Ketu Transit: 2025ൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും; രാഹു-കേതു സംക്രമണം ശുഭകരം

Tue, 27 Aug 2024-10:35 pm,

ഹിന്ദു പഞ്ചാംഗം അനുസരിച്ച്, രാഹു-കേതു 2025 മെയ് 18 ന് രാശി ചിഹ്നങ്ങൾ മാറും. രാഹു കുംഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കും. കേതു ചിങ്ങം രാശിയിലും പ്രവേശിക്കും. രാഹു - കേതു സംക്രമണം ഏതൊക്കെ രാശികൾക്ക് നേട്ടമുണ്ടാക്കുമെന്ന് നോക്കാം.

 

മിഥുനം രാശിക്കാർക്ക് രാഹു-കേതു സംക്രമണം ഗുണം ചെയ്യും. ഈ സമയത്ത്, എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. യാത്രകൾ സാധ്യമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. വരുമാനം വർധിക്കും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ വിജയത്തിന്റെ പടികൾ കയറും.

 

മകരം രാശിക്കാർക്ക് രാഹു-കേതുവിന്റെ രാശിമാറ്റത്തിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ജോലിയിലും ബിസിനസിലും വളരെയധികം പുരോഗതി ഉണ്ടാകും. കരിയറിൽ ആഗ്രഹിച്ച വിജയം നിങ്ങൾക്ക് ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടാനാകും.

 

കുംഭം രാശിക്കാർക്ക് രാഹു-കേതു സംക്രമണം ശുഭകരമാണ്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സാമൂഹത്തിൽ നിങ്ങളുടെ അന്തസ്സ് വർധിക്കും. സ്ഥലമോ വാഹനമോ വാങ്ങാനുള്ള അവസരമുണ്ടാകും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link