Best Credit Cards: മികച്ച ക്യാഷ്ബാക്ക് നൽകും ഈ ക്രെഡിറ്റ് കാർഡുകൾ

Sat, 05 Oct 2024-9:38 pm,

ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് - ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗൂഗിൾ പേയിലൂടെ ബിൽ പേയ്മെന്റ്, ഡിടിഎച്ച് റീചാർജ്, മൊബൈൽ റീചാർജ് എന്നിവ ചെയ്യുമ്പോൾ 5% ക്യാഷ്ബാക്ക് ലഭിക്കും. ഈ കാർഡിലൂടെ സ്വിഗ്ഗി, ഓല, സൊമാറ്റോ എന്നിവയിലെ ഇടപാടുകൾക്ക് 4% ക്യാഷ്ബാക്കും മറ്റെല്ലാ ഷോപ്പിങ്ങുകൾക്കും 1.5% ക്യാഷ്ബാക്കും നേടാം. 

 

ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് - ഉപയോ​ഗിക്കുമ്പോഴെല്ലാം റിവാർഡ് കിട്ടുന്ന ക്രെഡിറ്റ് കാർഡാണിത്. വാർഷിക വരിസംഖ്യ ഈടാക്കാത്തതിനാൽ ഇത് ലൈഫ്ടൈം ഫ്രീ ആയിട്ടുള്ള ക്രെഡിറ്റ് കാർഡ് ആണ്. പ്രൈം ഉള്ളവർക്ക് ആമസോണിൽ ഷോപ്പ് ചെയ്യുമ്പോൾ 5% ക്യാഷ്ബാക്ക് ലഭിക്കും. മറ്റുള്ളവർക്ക് 3% ക്യാഷ്ബാക്കും കിട്ടും. ആമസോണിന്റെ 100-ലധികമുള്ള പാർട്ട്നർ മെർച്ചന്റ് മുഖേനയുള്ള പർച്ചേസുകൾക്ക് 2% ക്യാഷ്ബാക്കും മറ്റ് ഇടപാടുകൾക്ക് 1% ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ പാർട്ട്നർ റെസ്റ്റോറന്റുകളിൽ 15% ഡിസ്കൗണ്ടും പെട്രോൾ പമ്പുകളിൽ 1% ഫ്യൂവൽ സർച്ചാർജ് ഇളവും ലഭിക്കും.

 

ക്യാഷ്ബാക്ക് എസ്ബിഐ കാർഡ് - മെർച്ചന്റ് നിയന്ത്രണങ്ങളില്ലാതെ ഓൺലൈൻ ഷോപ്പിങ്ങുകൾക്ക് 5% വീതം ക്യാഷ്ബാക്ക് റിവാർഡ് വാഗ്ദാനം ചെയ്യുന്നതാണ് ഈ ക്രെഡിറ്റ് കാർഡ്. ഓഫ്‍ലൈൻ ഇടപാടുകൾക്ക് 1% വീതം ക്യാഷ്ബാക്ക് റിവാർഡും ലഭിക്കും. 

 

എച്ച്ഡിഎഫ്സി ബാങ്ക് മണിബാക്ക് ക്രെഡിറ്റ് കാർഡ് - ആമസോൺ, ബി​ഗ്ബാസ്കറ്റ്, ഫ്ലിപ്കാർട്ട്, റിലയൻസ് സ്മാർട്ട് സൂപ്പർ സ്റ്റോർ, സ്വി​ഗ്​ഗി എന്നിവയിൽ നടത്തുന്ന പർച്ചെയ്സിം​ഗുകൾക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ 10 മടങ്ങ് ക്യാഷ് പോയിന്റ്സ് ലഭിക്കും.

 

സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് - പെട്രോൾ പമ്പുകളിലും, ഫോൺ ബില്ല് അടയ്ക്കുമ്പോഴും യൂട്ടിലിറ്റി പേയ്മെന്റുകൾ നടത്തുമ്പോഴും ഈ കാർഡ് ഉപയോ​ഗിച്ചാൽ 5% ക്യാഷ്ബാക്ക് ലഭിക്കുന്നു. സൂപ്പർമാർക്കറ്റുകളിലെ പർച്ചേസിം​ഗിനും 5 ശതമാനം ക്യാഷ്ബാക്കുണ്ട്. മറ്റ് പർച്ചേസുകൾക്ക് ട്രിപ്പിൾ റിവാർഡും ലഭിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link