Surya Budh yuti 2023: ഇടവത്തിൽ അത്ഭുതകരമായ സംയോ​ഗം; ജൂൺ 7 മുതൽ ഈ രാശിക്കാർക്ക് സമ്പന്നരാകാം

Thu, 18 May 2023-5:30 am,

ഇടവം: ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുമ്പോൾ ഇടവം രാശിക്കാർക്ക് അത് ഭാ​ഗ്യം ചെയ്യും. നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടും. ആത്മവിശ്വാസം ഉയരും. നിങ്ങളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരം.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുന്നതിനാൽ തൊഴിലിലും ബിസിനസ്സിലും നേട്ടങ്ങളുണ്ടാകും. ബിസിനസുകാർ‌ക്ക് വലിയ വിജയം നേടാനാകും. ജീവനക്കാർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചേക്കാം. ബോസ് നിങ്ങളെ അം​ഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. തൊഴിലന്വേഷകർക്ക് പുതിയ ജോലി ലഭിക്കും. കരിയറിലും പുരോ​ഗതിയുണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്കും ഈ സമയം പ്രയോജനപ്പെടും.

 

കർക്കടകം: ബുധാദിത്യ രാജയോഗം കർക്കടക രാശിക്കാർക്ക് സാമ്പത്തികമായി പുരോ​ഗതിയുണ്ടാക്കും. ബന്ധങ്ങളിലും ഭാഗ്യം കൊണ്ടുവരാൻ കഴിയും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൽ നല്ല പുരോഗതി കാണും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. മുൻ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധവും മികച്ചതാകും. മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഷെയർ മാർക്കറ്റ്, ചൂതാട്ടം അല്ലെങ്കിൽ ലോട്ടറി എന്നിവയിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link