Malayalam Astrology: രാമനവമി ദിനം മുതൽ ഭാഗ്യം തുറക്കുന്ന രാശികൾ; അപൂർവ്വ യാദൃശ്ചികത
രാജ്യമൊട്ടാകെ രാമനവമി ആഘോഷിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, ത്രേതായുഗത്തിനുശേഷം ശ്രീരാമൻ്റെ ജന്മദിനത്തിൽ ഒരു അപൂർവ യാദൃശ്ചികത കൂടി സംഭവിക്കും. ഇതുവഴി ചില രാശിക്കാർക്ക് മികച്ച കാലമായിരിക്കും വരിക
സൂര്യൻ മേടം രാശിയിയിലേക്ക് നവമിയിൽ എത്തും ഒപ്പം ഗജകേസരി യോഗവും ഈ ദിവസം രൂപപ്പെടും. ഇതൊരു അപൂർവ്വ യാദൃശ്ചികത കൂടിയാണ്. ആർക്കൊക്കെയാണ് ഇതുവഴി നേട്ടം കൈവരുകയെന്നത് നോക്കാം.
ഈ കാലയളവിൽ മേടം രാശിക്കാർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഓഫീസിൽ ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. മേലധികാരിയിൽ നിന്നും പ്രശംസയും ഇക്കാലയളവിൽ നിങ്ങളെ തേടിയെത്തും. ഏതെങ്കിലും തരത്തിലുള്ള കച്ചവടം ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കുന്ന കാലമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. പല വിധത്തിലുള്ള പ്രശ്നങ്ങളും ഇക്കാലയളവിൽ ഇല്ലാതാകും.
തുലാം രാശിക്കാർ ആസൂത്രണം ചെയ്യുന്നവ പദ്ധതികൾ വിജയിക്കും. എന്തെങ്കിലും ജോലികൾ ബാക്കിയുണ്ടെങ്കിൽ അത് തുലാം രാശിക്കാർക്ക് പൂർത്തിയാക്കാനാകും. വസ്തു വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ അത് സാധിക്കും. തുലാം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഈ കാലയളവിൽ തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മീനം രാശിക്കാർ ഏർപ്പെട്ടിരിക്കുന്ന ഏത് ജോലിയിലും വിജയം കൈവരിക്കും. മനസ്സിന് സന്തോഷമുണ്ടാകുന്ന കാലമാണിത്. നിങ്ങളുടെ ഇക്കാലത്ത് മികച്ചതായിരിക്കും. ജോലിക്കാർക്ക് പുതിയ ജോലി ഓഫറുകൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)