പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി, Me Too ആരോപണം മുന്നിൽ, Charanjit Singh Channi മുഖ്യമന്ത്രിയാകുമ്പോൾ ചർച്ചയാകുന്നത് ഇവയാണ്

Sun, 19 Sep 2021-10:40 pm,

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായി (Punjab New CM) ചരൺജിത് സിങ് ചന്നിയെ പഞ്ചാബിന്റെ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. നാളെ സെപ്റ്റംബർ 20ന് പഞ്ചാബിന്റെ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നിരവധി കാര്യങ്ങളാണ് ചർച്ചക്കായി എത്തുന്നത്. 

പഞ്ചാബിലെ ചാംകൗർ സാഹിബ് മണ്ഡലത്തി നിന്നുള്ള നിയമസഭ അംഗമാണ് ചന്നി. 58കാരനായ ചന്നി പഞ്ചാബിൽ മൂന്നിൽ ഒന്ന് വരുന്ന ദളിത് വിഭാഗത്തിൽ പെട്ട ആദ്യ പഞ്ചാബ് മുഖ്യമന്ത്രിയാണ്. നേരത്തെ പഞ്ചാബിൽ പ്രതിപക്ഷ നേതാവായും ടൂറിസം, വിദ്യാഭ്യാസം വ്യാവസായം സങ്കേതികം എന്നീ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട് ചന്നി. 

രാജിവെച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദറിനെതിരെ ഗ്രൂപ്പ് പോരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു ചന്നി. ക്യാപ്റ്റനെതിരെ കത്തയച്ചവരിൽ ചരൺ ജിത്തുമുണ്ടായിരുന്നു.

 

ചന്നി മുഖ്യമന്ത്രിയായി എത്തുമ്പോൾ വിവാദത്തിന് വഴി ഒരുക്കുന്നത് പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രിക്കെതിരെയുള്ള മീ ടു ആരോപണമാണ്. 2018 ചരൺജിത് ഒരു വനിത IAS ഓഫീസർക്ക് അശ്ലീല ചുവയോടു കൂടി മെസേജ് അയച്ചിരുന്നു. സംഭവം പുറത്ത് വന്നതോട് അമരീന്ദറിന്റെ നേതൃത്വത്തിൽ ഒതുക്കി തീർപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം സംസ്ഥാന സർക്കാരിന് വിഷയത്തിലുള്ള  പ്രതികരണം ചോദിച്ച പഞ്ചാബ് വനിത കമ്മീഷൻ കത്തയച്ചിരുന്നു

സമവായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുതിർന്ന് നേതാവ് സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെക്ക് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം അവസാനം നിമിഷം ചന്നിയിലേക്കെത്തിയതെന്ന് ചണ്ഡഗഢിൽ നിന്ന് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾ കോൺഗ്രസിനൊപ്പമാണെന്ന് ഉറപ്പിക്കാനാണ് സിഖ് മതത്തിൽ ദളിതനായി നേതാവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് പരീക്ഷിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link