Lucky Things: ഈ 5 വസ്തുക്കള്‍ പണത്തെ ആകര്‍ഷിക്കും, വീട്ടില്‍ സൂക്ഷിച്ചാൽ ഭാഗ്യം എന്നുമൊപ്പം

Mon, 18 Sep 2023-11:51 pm,

വാസ്തു ശാസ്ത്രം അനുസരിച്ച്, ചില  സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.  അത്തരം ചില വസ്തുക്കളെ കുറിച്ച് അറിയാം, അവ വീട്ടിൽ സൂക്ഷിച്ചാൽ അനുഗ്രഹവും സമൃദ്ധിയും ഉണ്ടാകും.    

തുളസി 

ഹിന്ദു മതത്തിൽ, തുളസി ചെടി വളരെ ഐശ്വര്യവും പവിത്രവുമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെയും വൈകുന്നേരവും തുളസിയെ പൂജിക്കുകയും ജലം സമർപ്പിക്കുകയും ചെയ്യുന്ന വീട്. അവിടെ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകും. സമ്പത്ത് ഉണ്ടാകാൻ വീട്ടിൽ ഒരു തുളസി ചെടി നടുക.

മയിൽപ്പീലി

ലക്ഷ്മി ദേവിക്കും ഇന്ദ്രനും മയിൽപ്പീലി വളരെ പ്രിയപ്പെട്ടതാണ്. ഇത് വീട്ടിൽ സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും കൂടാതെ സമ്പത്തും നൽകുന്നു. മയിൽപ്പീലി ശ്രീകൃഷ്ണന്‍റെ പ്രതീകമായും കണക്കാക്കപ്പെടുന്നു. മയിൽപ്പീലി കൊണ്ടുവന്ന് ശരിയായ ദിശയിൽ വയ്ക്കുന്നത് വീട്ടില്‍ സമ്പത്ത് നിറയ്ക്കുന്നു. 

ആന പ്രതിമ   വെള്ളിയിൽ തീർത്ത ആനവിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് വാസ്തു ദോഷങ്ങൾ പരിഹരിക്കും. ആനയുടെ പ്രതിമ സ്ഥാപിക്കുന്നതുവഴി  ഏത് ജോലിയിലും ബിസിനസിലും അടിക്കടി പുരോഗതി കൈവരിക്കുകയും രാഹു-കേതുക്കളുടെ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കുപ്പെടുകയും ചെയ്യും. 

ലക്ഷ്മി ദേവിയുടെ ചരണങ്ങള്‍ 

ലക്ഷ്മി ദേവിയെ  സമ്പത്തിന്‍റെ ദേവതയായി കണക്കാക്കുന്നു. നിങ്ങൾക്ക് സമ്പന്നനാകണമെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടേണ്ടത് പ്രധാനമാണ്. ഇതിനായി അവരെ പ്രസാദിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. വാസ്തു ശാസ്ത്രപ്രകാരം ലക്ഷ്മീദേവിയുടെ  പാദങ്ങൾ വീട്ടിൽ വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്. ഇത് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നു.

സ്വസ്തിക ചിഹ്നം 

സ്വസ്തിക ചിഹ്നം വീട്ടിൽ നിർബന്ധമായും ഉണ്ടാക്കണം. ഗണപതിയുടെയും അമ്മ ലക്ഷ്മിയുടെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. വീട്ടിൽ സ്വസ്തിക ചിഹ്നം സ്ഥാപിക്കുന്നതിലൂടെ, ഗണപതി എല്ലാ തടസ്സങ്ങളും നീക്കുകയും ലക്ഷ്മി അമ്മ ഐശ്വര്യം നൽകുകയും ചെയ്യുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link