Team India: 6 ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പാകാം ഇത്; ചിത്രങ്ങള്‍ കാണാം

Sun, 08 Oct 2023-1:36 pm,

രോഹിത് ശർമ്മ : ഇന്ത്യൻ നായകനും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയ്ക്ക് 36 വയസാണ് പ്രായം. അതിനാൽ തന്നെ ഈ വർഷം തന്റെ അവസാന ലോകകപ്പ് ടൂർണമെന്റിനാകും രോഹിത് ഇറങ്ങുന്നത്. അടുത്ത ലോകകപ്പ് 2027ലാണ് നടക്കുക. അന്ന് രോഹിത് ശർമ്മയ്ക്ക് 40 വയസ്സ് കഴിയും. ഈ പ്രായത്തിലും കളിക്കുക എന്നത് ഏതൊരു താരത്തിനും വലിയ വെല്ലുവിളിയാണ്. അത്തരമൊരു സാഹചര്യത്തിൽ, 2023 ലോകകപ്പ് രോഹിത് ശർമ്മയുടെ അവസാന ലോകകപ്പാണെന്ന് തന്നെ പറയാം.

മുഹമ്മദ് ഷാമി : ഇന്ത്യൻ പേസ് ആക്രമണത്തെ മുന്നിൽ നിന്ന് നയിക്കുന്ന താരമാണ് മുഹമ്മദ് ഷാമി. നിലവിൽ 32കാരനായ ഷാമി അടുത്ത ലോകകപ്പിൽ കളിക്കുമ്പോൾ 36 വയസ് കഴിയും. ഈ പ്രായത്തിൽ കായിക ക്ഷമത നിലനിർത്തി മികച്ച പ്രകടനം തുടരുക എന്നത് പേസർമാരെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, 2023 ലോകകപ്പ് മുഹമ്മദ് ഷമിയുടെ അവസാന ലോകകപ്പാണെന്ന് പറയാം.

രവിചന്ദ്രൻ അശ്വിൻ : ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. നിലവിൽ 36കാരനായ അശ്വിൻ അടുത്ത ലോകകപ്പിൽ കളിക്കുകയാണെങ്കിൽ 41 വയസാകും പ്രായം. രവിചന്ദ്രൻ അശ്വിന് ഈ പ്രായത്തിൽ കളിക്കുക എന്നത് വലിയ വെല്ലുവിളിയാകും. ഈ സാഹചര്യത്തിൽ, 2023 ലോകകപ്പ് രവിചന്ദ്രൻ അശ്വിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

രവീന്ദ്ര ജഡേജ :  ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. 34 കാരനായ ജഡേയ്ക്ക് അടുത്ത ലോകകപ്പ് ആകുമ്പോൾ 38-39 വയസാകും. ഈ പ്രായത്തിൽ കളിക്കുക എന്നത് രവീന്ദ്ര ജഡേജയ്ക്ക് വലിയ വെല്ലുവിളിയാകും. അത്തരമൊരു സാഹചര്യത്തിൽ 2023 ലോകകപ്പ് രവീന്ദ്ര ജഡേജയുടെ അവസാന ലോകകപ്പാണെന്ന് പറയേണ്ടി വരും. 

ഭുവനേശ്വർ കുമാർ : സ്വിം​ഗുകൊണ്ട് ബാറ്റ്സ്മാൻമാരെ വട്ടം കറക്കുന്ന താരമാണ് ഭുവനേശ്വർ കുമാർ. നിലവിൽ 33കാരനായ ഭുവനേശ്വറിന് അടുത്ത ലോകകപ്പാകുമ്പോൾ 38-39 വയസാകും. ഒരു ഫാസ്റ്റ് ബൗളർക്ക് ഈ പ്രായത്തിൽ കളിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വർഷത്തെ ലോകകപ്പ് ടീമിലും ഭുവിയ്ക്ക് ഇടം ലഭിച്ചില്ല. അതിനാൽ ഇത് ഭുവനേശ്വറിന്റെ കരിയറിലെ അവസാന ലോകകപ്പ് ആകാനാണ് സാധ്യത. 

വിരാട് കോഹ്ലി : പ്രായം കണക്കിലെടുത്താൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി അടുത്ത ലോകകപ്പ് കളിക്കാനിടയില്ല. കാരണം നിലവിൽ 34 കാരനായ കോഹ്ലിയ്ക്ക് അടുത്ത ലോകകപ്പ് ആകുമ്പോൾ 38-39 വയസാകും. എന്നാൽ ഫിറ്റ്നസ് ഫ്രീക്കായ കോഹ്ലി മറ്റ് താരങ്ങളെ അപേക്ഷിച്ച് അടുത്ത ലോകകപ്പും കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link