Happy mood: ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മോശം മൂഡ് മാറ്റും..! പരീക്ഷിച്ച് നോക്കൂ

Thu, 01 Feb 2024-10:55 am,

മെഡിറ്റേഷന്‍, യോഗ, കായിക വിനോദങ്ങള്‍, സിനിമ എന്നിങ്ങനെ പല വഴികളിലൂടെയും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍, ആളുകളുടെ മൂഡ് മാറ്റാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

 

ചോക്ലേറ്റ് - ചോക്ലേറ്റ് കഴിച്ചാല്‍ മനസില്‍ ശാന്തതയും സന്തോഷവും അനുഭവപ്പെടും. മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.

 

കട്ടന്‍ ചായ - കട്ടന്‍ ചായയില്‍ കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മൂഡ് മികച്ചതാക്കാന്‍ കഫീന്‍ സഹായിക്കും. സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നവയാണ് ആന്റി ഓക്‌സിഡന്റുകള്‍.

 

കശുവണ്ടിപ്പരിപ്പ് - മാഗ്നീഷ്യം, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ കശുവണ്ടിപ്പരിപ്പിലുണ്ട്. ഇവയെല്ലാം നിങ്ങളുടെ മോശം മൂഡ് മികച്ചതാക്കാന്‍ സഹായിക്കുന്നവയാണ്. സമ്മര്‍ദ്ദം കുറക്കുന്നതിന് മാഗ്നീഷ്യവും നല്ല മൂഡ് ലഭിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും സഹായിക്കും. 

 

തൈര് - ദഹന വ്യവസ്ഥ ആരോഗ്യകരമായി നിലനിര്‍ത്താന്‍ തൈരിന് കഴിയും. സെറോടോണിന്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കാന്‍ ആരോഗ്യകരമായ ദഹന വ്യവസ്ഥയ്ക്ക് സാധിക്കും. ഇവയെല്ലാം നിങ്ങളുടെ മൂഡിനെ പോസിറ്റീവായി സ്വാധീനിക്കും.

 

പഴങ്ങള്‍ - വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പഴങ്ങള്‍. ഈ പോഷകങ്ങള്‍ നിങ്ങളുടെ മൂഡ് മികച്ചതാക്കാന്‍ സഹായിക്കും. 

(ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link