Rajayoga On Diwali: 13 വർഷത്തിന് ശേഷം ദീപാവലി ദിനത്തിൽ മൂന്ന് രാജയോഗങ്ങൾ; ഈ 3 രാശിക്കാർ പൊളിക്കും!
ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെയും സമ്പത്തിന്റെ ദേവനായ ഗണപതിയെയും ആരാധിക്കും. ഈ വർഷം ദീപാവലി ദിനത്തിൽ രാജയോഗത്തിന്റെ യാദൃശ്ചികതയുണ്ട്, നവംബർ 12 ന് വ്യാഴം മേട രാശിയിൽ സഞ്ചരിക്കും. ഇത് ഏതാണ്ട് 13 വർഷത്തിന് ശേഷമാണ് സംഭവിക്കുന്നത്.
ശനി സ്വന്തം ഗ്രഹത്തിൽ 11-ാം ഭാവത്തിൽ ഇരിക്കുന്നത് ശശ് രാജയോഗം സൃഷ്ടിക്കും. ചൊവ്വയും ചന്ദ്രനും ചേർന്ന് മഹാലക്ഷ്മിയോഗം ഉണ്ടാക്കും. അതുപോലെ സൂര്യൻ ചൊവ്വയുമായി ചേർന്ന് അമൃതയോഗം സൃഷ്ടിക്കും. ഇത്തരം രാജയോഗങ്ങൾ വളരെ വിരളമായാണ് സംഭവിക്കുന്നത്. ഇത് പല രാശിക്കാർക്കും ഗുണം ചെയ്യും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഇത് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. സമ്പാദിക്കുന്നതിനൊപ്പം ഇവർക്ക് അടിപൊളി ലാഭവും ഈ സമയം ലഭിക്കും. പതിനൊന്നാം ഭാവത്തിൽ വ്യാഴവും പത്താം ഭാവത്തിൽ രാഹുവും ഭാഗ്യ ഗൃഹത്തിൽ ശനിയും നിൽക്കുന്നതിനാൽ മിഥുന രാശിക്കാർക്ക് ഈ സമയം ഏറെ ഗുണം ചെയ്യും.
തുലാം (Libra): തുലാം രാശിയിൽ ചന്ദ്രൻ ചൊവ്വയുടെ കൂടെയാണെങ്കിൽ മറ്റ് രാശിക്കാരെ അപേക്ഷിച്ച് തീർച്ചയായും കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. ഒപ്പം ആറാം സ്ഥാനത്ത് രാഹു നിൽക്കുന്നതിനാൽ കഠിനാധ്വാനം വിജയത്തിന് കാരണമാകുമെന്നാണ് പറയുന്നത്.
മകരം (Capricorn): മകരം രാശിക്കാർക്ക് മൂന്നാം സ്ഥാനത്ത് രാഹുവും ധനസ്ഥാനത്ത് ശനിയും നാലാം സ്ഥാനത്ത് വ്യാഴവും പത്താം സ്ഥാനത്ത് ചന്ദ്രനും ഉള്ളതിനാൽ മിഥുനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത് ഇവർക്കാണ്. ഈ രാശിയിലുള്ളവർക്ക് സമ്പത്തിന്റെ ചാകരയായിരിക്കും ഈ സമയം ലഭിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)