Nivedya R Sankar: Tiktok താരം നിവേദ്യ ആർ ശങ്കറിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
സോഷ്യൽ മീഡിയകളിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഒരുപാട് ആരാധകരുള്ള താരങ്ങളായി പലരും മാറാറുമുണ്ട്.
അത്തരത്തിൽ ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ഒരാളാണ് നിവേദ്യ ആർ ശങ്കർ.
വളരെ ചെറിയ പ്രായത്തിൽ തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരാളായി നിവേദ്യ മാറി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസിലൂടെ നിവേദ്യ വീണ്ടും സജീവമായി.
മലയാളികളേക്കാൾ കൂടുതൽ ഇപ്പോൾ നിവേദ്യക്ക് ആരാധകരുളളത് മറ്റു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ്
ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷം ഫോള്ളോവെഴ്‌സാണ് ഈ കൊച്ചുമിടുക്കിക്ക് ഉള്ളത്. കൂടുതലും ഇൻസ്റ്റാഗ്രാമിൽ ഡാൻസ് വീഡിയോസാണ് നിവേദ്യ പോസ്റ്റ് ചെയ്യാറുള്ളത്
ഇത് കൂടാതെ വെറൈറ്റി മുഖഭാവങ്ങൾ ഉൾക്കൊളിച്ചും സിനിമ ഡയലോഗുകൾ ഡബ്‌സ്‍മാഷ് പോലെ ചെയ്തും നിവേദ്യ വീഡിയോസ് പങ്കുവെക്കാറുണ്ട്
വീഡിയോയും ഫോട്ടോസും ഇട്ടാൽ നിമിഷങ്ങൾക്ക് ഉള്ളതിൽ അത് ആരാധകർ ഏറ്റെടുക്കാറുണ്ട്.
കറുപ്പ് വസ്ത്രങ്ങൾ ധരിച്ചുള്ള നിവേദ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കടപ്പുറത്ത് വച്ചിട്ടാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
മിഥിൻലാൽ ആണ് നിവേദ്യയുടെ ഈ കിടിലം ഫോട്ടോഷൂട്ട് എടുത്തത്.
മേക്കപ്പ് ചെയ്തിരിക്കുന്നത് സുമിയാണ്.