Health Tips: വര്‍ക്കൗട്ട് ചെയ്തിട്ടും ശരീരത്തില്‍ മാറ്റമൊന്നുമില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Sun, 05 Jan 2025-4:01 pm,

ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ?

കൃത്യമായി ഉറക്കം ലഭിക്കാത്തത് ആയിരിക്കും ഇവിടെ നിങ്ങൾക്ക് വെല്ലുവിളിയായി മാറുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്

ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപേ മൊബൈൽ ഫോൺ മാറ്റിവയ്ക്കുക: മൊബൈൽ നിന്ന് പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റ് നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താൻ കാരണമാകും

 

പ്രഭാതത്തിലെ സൂര്യപ്രകാശം കൊള്ളുക: പ്രഭാത സമയം ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഉറക്ക ക്ഷീണം അകറ്റാനും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

പതിവ് വ്യായാമം: വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് യോഗ പോലുള്ള മിതമായ വ്യായാമത്തിൽ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ഏർപ്പെടുന്നത് വളരെ ഉത്തമമാണ്. 

മൈൻഡ്ഫുൾ പ്രാക്ടീസ്: മൈൻഡ്‌ഫുൾനെസ് എന്നത് നിങ്ങളുടെ ഈ നിമിഷത്തെ അനുഭവങ്ങളെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരാക്കികൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങള്‍ക്ക് ചുറ്റുമുള്ള ശബ്ദത്തെ അവഗണിച്ച് നിങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

അത്താഴം നേരത്തെ കഴിക്കുന്നതും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. അതായത് ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും രാത്രിയിലെ ഭക്ഷണം കഴിക്കണം. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link