Higher Cholesterol | ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വീട്ടിലുള്ള സാധനങ്ങൾ

Mon, 19 Feb 2024-5:54 pm,

ചീത്ത കൊളസ്‌ട്രോൾ ത്രിഫല പൊടിയാണ് ബെസ്റ്റ്. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഉലുവ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ തന്നെ ആ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

 

ഒരു ചെറിയ നെല്ലിക്ക മുറിച്ച് മിക്സിയിൽ ജ്യൂസടിക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി നന്നായി ഇളക്കാം. വെറുംവയറ്റിൽ ഇത് കുടിച്ചാൽ കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കാം.  

നിങ്ങളുടെ ശരീരത്തിലെ രക്തക്കുഴലുകൾ സന്തുലിതമാക്കാൻ അശ്വഗന്ധ സഹായിക്കും. ഇത് കൊഴുപ്പിനെ നിയന്ത്രിക്കും ഒരു സ്പൂൺ അശ്വഗന്ധ എടുത്ത് ഒരു ഗ്ലാസ് ചൂടുള്ള പാലിൽ ചേർത്ത് ഇളക്കി കുടിക്കാവുന്നതാണ് 

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മാജിക്ക് വെളുത്തുള്ളിയിലുണ്ട്. അലിസിൻ എന്ന സംയുക്തം ഇതിലുണ്ട്.  3-4 വെളുത്തുള്ളി അല്ലി തൊലികളെടുത്ത് അരിഞ്ഞെടുക്കുക ഇവ ചവയ്ക്കുക. ദിവസവും ഇത് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കും.

ഇവിടെ നൽകിയിരിക്കുന്ന വിരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link