Tirumala Laddu: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുമെന്ന് ചന്ദ്രബാബു നായിഡു..!

Thu, 19 Sep 2024-11:44 pm,

ചന്ദ്ര ബാബു നായിഡു തൊടുത്തു വിട്ട തിരുമല ലഡ്ഡു വിവാദം രാജ്യത്ത് ശരിക്കും കത്തിക്കയറുകയാണ്. 

വൈസിപിയുടെ കാലത്ത് ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന് കേന്ദ്രസർക്കാരിൻ്റെ അംഗീകാരമുള്ള ലാബ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ചന്ദ്ര ബാബുവിന്റെ ആരോപണം.

തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി വിതരണം ചെയ്യുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയാതായി റിപ്പോർട്ട്. 

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെയും അംശം കണ്ടെത്തിയത്.

 

തിരുപ്പതി പ്രസാദ ലഡുവില്‍ മൃഗകൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ആന്ധപ്രദേശ് മുഖ്യന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഉയര്‍ത്തിയത്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ടായിരുന്നു ഈ ആരോപണം. എന്നാല്‍ പാര്‍ട്ടി ആരോപണം പൂർണ്ണമായും നിഷേധിച്ചിരുന്നു.

 

ഈ ആരോപണത്തിലൂടെ വലിയൊരു വിവാദത്തിനാണ് ചന്ദ്രബാബു നായിഡു തിരികൊളുത്തിയത്. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാരിന്റെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയില്‍ വെച്ചായിരുന്നു ചന്ദ്രബാബുവിന്റെ ഈ ആരോപണം.

എന്നാല്‍ ഇത് നിഷേധിച്ച വൈഎസ്ആര്‍സിപി നേതാവ് സുബ്ബ റെഡ്ഡി രാഷ്ടീയ നേട്ടത്തിന് വേണ്ടി ചന്ദ്ര ബാബു നായിഡും ഏതറ്റം വരെയും പോകുമെന്ന് വിമര്‍ശിച്ചിരുന്നു. ചന്ദബാബു നായിഡുവിന്റെ ആരോപണത്തില്‍ സുബ്ബ റെഡ്ഡിക്ക് വിജിലന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link