വിഷ്ണുവിന് പ്രിയപ്പെട്ട ഈ ചെടി വീടിന്റെ ഈ ദിശയിൽ നടു.. ധന പ്രതിസന്ധിയും ശനിദോഷവും പറപറക്കും

Thu, 07 Jul 2022-11:25 am,

ആഗ്രഹിക്കുന്ന ജോലി നേടാൻ: നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കണമെങ്കിൽ ശംഖുപുഷ്പം കൊണ്ടുള്ള ഈ പ്രതിവിധി വളരെ ഫലപ്രദമാണ്. ഇതിനായി നിങ്ങൾ 5 പൂക്കളോടൊപ്പം 5 കർപ്പൂരം കൂടി പൂജയ്ക്ക് വയ്ക്കുക ശേഷം പിറ്റേന്ന് ശംഖുപുഷ്പം എടുത്ത് പേഴ്സിൽ വയ്ക്കുക. ഇന്റർവ്യൂവിന് പോകുമ്പോൾ ഇതും കയ്യിൽ വയ്ക്കുക, വിജയം ഉറപ്പ്.  

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മുക്തി നേടാൻ: സാമ്പത്തിക പ്രതിസന്ധികൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ തിങ്കൾ, ശനി ദിവസങ്ങളിൽ ശംഖുപുഷ്പത്തിന്റെ 3 പൂക്കൾ വെള്ളത്തിലൊഴുക്കുക. ഇത് തുടർച്ചയായി 3 ആഴ്ച ചെയ്യുക. ഇതിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും.

ശനിദോഷത്തിൽ നിന്നും മോചനം: വസ്തു വിദഗ്ധർ പറയുന്നതനുസരിച്ച് ശംഖുപുഷപം ശനിദേവന് സമർപ്പിക്കുന്നത് ഏഴരശനിയിൽ നിന്നും ശനിദോഷത്തിൽ നിന്നും മോചനം ലഭിക്കുമെന്നാണ്. മാത്രമല്ല ശംഖുപുഷ്പം കയ്യിൽ വച്ചുകൊണ്ട് എന്ത് പ്രവൃത്തി ചെയ്താലും അതിൽ വിജയം ഉറപ്പാണെന്നാണ് പറയപ്പെടുന്നതും. 

ശംഖുപുഷ്പത്തിന്റെ ചെടി ഈ ദിശയിൽ നടുക- വീട്ടിൽ ശംഖുപുഷ്പത്തിന്റെ ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ വീടിന്റെ എല്ലാ മൂലകളും ഊർജ്ജസ്വലമാകും. ഇതിനെ വീടിന്റെ വടക്ക് ദിശയിലാണ് നടേണ്ടത.  ഈ ദിശയിൽ ഈ ചെടി നടുന്നത്  വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. ശ്രദ്ധിക്കേണ്ട കാര്യം ഈ ചെടിയെ അബദ്ധത്തിൽ പോലും തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ നടരുത് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഈ മാസത്തിൽ നടുന്നത് ഉത്തമം:  മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പ്രിയമുള്ള ഒരു ചെടിയാണ് ശംഖുപുഷ്പത്തിന്റേത്.  അതിനാൽ ഇത് വിഷ്ണുപ്രിയ എന്നും കൃഷ്ണകാന്ത എന്നും അറിയപ്പെടുന്നു. വാസ്തു പ്രകാരം ശംഖുപുഷ്പത്തിന്റെ വള്ളി പടരുന്നതനുസരിച്ച് വീട്ടിൽ പുരോഗതിയുണ്ടാകും എന്നാണ്. ഈ ചെടിയെ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടുന്നത് നല്ലതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link