Today Horoscope: ജീവിതത്തിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ ആ കാര്യം ഇന്ന് തിരികെ വരും; ഈ രാശിക്കാർക്ക് ബംബർ നേട്ടങ്ങൾ
മേടം: സന്താനങ്ങളുടെ ആരോഗ്യ പ്രശ്നത്താൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. ഉദ്യോഗാർത്ഥികൾക്ക് അനുകൂല സമയമാണ്. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്കും അനുകൂല സാഹചര്യം. പണം സൂക്ഷിച്ച് ഉപയോഗിക്കുക. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകാനുള്ള സാധ്യത കാണുന്നു.
ഇടവം: കർമ്മ മേഖലയിൽ നിന്നും മാനസികമായി പല ആസ്വസ്തതകളും നേരിടേണ്ടിവന്നേക്കാം. എങ്കിലും ഉത്സാഹത്തോടെ നിങ്ങൾ എല്ലാ കാര്യവും ചെയ്യുകയാണെങ്കിൽ എല്ലാം നേരെ തന്നെ നടക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സാഹചര്യം. കുടുംബസ്വത്ത് കൊണ്ട് ഉപയോഗമുണ്ടാകും.
മിഥുനം: സന്താനങ്ങളുടെ വിവാഹകാര്യങ്ങളിലെ തടസ്സം മാറും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് വലിയ അവസരങ്ങൾ അവരെ തേടിയെത്താൻ കാരണമാകുന്നു. വിവാഹം പോലുള്ള മംഗളകാര്യങ്ങളിൽ പങ്കെടുക്കും.
കർക്കടകം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് വലിയ അവസരങ്ങൾ അവരെ തേടിയെത്തും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലമായ സാഹചര്യം. ഗൃഹനിർമ്മാണത്തിനായി പണം ചിലവഴിക്കും. ജീവിതത്തിൽ പല ബഹുമതികളും അംഗീകാരവും നിങ്ങളെ തേടിയെത്തും.
കന്നി: ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലമായ സാഹചര്യം. ഗൃഹനിർമ്മാണത്തിനായി പണം ചിലവഴിക്കും. കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ട് പോകും. ജീവിത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ മുന്നിലെത്തും.
ചിങ്ങം: ഇന്ന് കാലങ്ങളായി നിങ്ങളുടെ വീട്ടിലേക്ക് വരാത്ത ചില ബന്ധുക്കൾ വീട്ടിലേക്ക് എത്താനുള്ള സാധ്യത കാണുന്നു. സാമ്പത്തികവിഷമതകൾ ഒരു പരിധി വരെ ഇന്നത്തോടെ മാറും. ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാനുള്ള മനഃശക്തി ഇന്ന് നിങ്ങൾക്ക് ലഭിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ പൂർവ്വിക സ്വത്ത് ഇന്ന് നിങ്ങളുടെ കൈകളിൽ എത്തിച്ചേരും. അല്ലെങ്കിൽ അതിനുള്ള വഴി മുന്നിൽ തുറക്കും.
ധനു: മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തും.വിവാഹിതരാണെങ്കിൽ ഇന്ന് പങ്കാളിയുമായി അഭിപ്രായ വ്യത്യസത്തിന് സാധ്യത. നിങ്ങളുടെ ചില വാക്കുകൾ നിങ്ങൾക്ക് തന്നെ എതിരാകാനുള്ള സാധ്യതയും കാണുന്നു. സാമ്പത്തികമായ അധികം ചിലവുകൾ ഉണ്ടാകും. വേണ്ടപ്പെട്ടവരിൽ നിന്നും പിന്തുണ ലഭിക്കും.
വൃശ്ചികം: സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും. പലവിധത്തിൽ പണം തേടിയെത്തും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പൊതുവിൽ അനുകൂമായ സാഹചര്യം.
തുലാം: വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് അതിനുള്ള വഴികൾ തുറന്നു ലഭിക്കാനുള്ള സാധ്യത കാണുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ ജോലിയിൽ പ്രശംസ ലഭിക്കും. തന്മൂലം സ്ഥാനക്കയറ്റം ഉണ്ടാകാനുളള സാധ്യത കാണുന്നു. മാതാവിനോ, മാതൃസ്ഥാനീയർക്കോ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
മീനം: ഇന്ന് പൊതുവിൽ പല കാരണങ്ങളാൽ ചിലവ് വർദ്ധിക്കാനുള്ള സാധ്യത കാണുന്നു. പുതിയ സുഹൃത്തുക്കളെ കണ്ടെത്തും. ഇത് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരും. കലാപരമായ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല ദിവസം.
കുംഭം: സർക്കാർ ജീവനക്കാരെ സംബന്ധിച്ച് ഇന്ന പൊതുവിൽ അത്ര നല്ല ദിവസമായി കാണുന്നില്ല. പല കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. സംസാരം മിതപ്പെടുത്താൻ ശ്രദ്ധിക്കുക. പല കാരണങ്ങളാൽ മാനസിക വിഷമതകൾ ഉണ്ടാകും.
മകരം: ഇന്ന് കാലങ്ങളായി നിങ്ങളുടെ വീട്ടിലേക്ക് വരാത്ത ചില ബന്ധുക്കൾ വീട്ടിലേക്ക് എത്താനുള്ള സാധ്യത കാണുന്നു. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലമായ സാഹചര്യം. ജോലിസംബന്ധമായ യാത്രകൾ നടത്തേണ്ടി വരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)