Today Horoscope: തടസ്സങ്ങളെല്ലാം നീങ്ങി, ഇനി ജീവിതത്തിൽ വിജയം മാത്രം; വിഷുദിനത്തിൽ ഈ രാശിക്കാർ പണം കൊയ്യും

Sun, 14 Apr 2024-7:11 am,

മേടം: വിഷുദിനത്തിൽ മേടം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങളാണ് കാണുന്നത്. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. രാഷ്ട്രീയക്കാർക്ക് സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും. അതേസമയം വിവിധ കാരണങ്ങളാൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. അപ്രതീക്ഷതമായ ചില കാരണങ്ങളാൽ പണം ചിലവാക്കാനുള്ള സാധ്യത കാണുന്നു. ബന്ധുക്കളിൽ നിന്നും പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടായിരിക്കും.

 

 ഇടവം: മാതാവിൽ നിന്നും പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അവിവാഹിതരായവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ കർമ്മരംഗത്ത് പുരോഗതി ലഭിക്കുകയും, തന്മൂലം ജീവിതത്തിൽ പല തരത്തിലുള്ള സൗഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്താനും സാധ്യതയുണ്ട്.

 

 കർക്കടകം: കർക്കടകം രാശിക്കാർക്ക് വിഷുദിനത്തിൽ പൊതുവേ എല്ലാ കാര്യത്തിലുംചെറിയ തടസ്സങ്ങൾ നേരിടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അശ്രദ്ധ കർമ്മ രംഗത്ത് ധനനഷ്ടം ഉണ്ടാക്കാനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ജീവിതവും ശുഭകരമായി കാണുന്നില്ല. പങ്കാളിയുമായി വഴക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവിൽ കടബാധ്യതകൾ ധാരാളമുള്ള ഒരു വ്യക്തിയാണെങ്കിൽ ഇന്നത്തെ ദിവസം പണം ചിലവഴിക്കുമ്പോഴും, പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോഴും വളരെ ശ്രദ്ധ വേണം. കാരണം കടബാധ്യത കൂടാനുള്ള സാധ്യത കാണുന്നു .

 

ചിങ്ങം: മനസ്സിന് വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ഫോൺ സന്ദേശങ്ങൾ ലഭിക്കും. നിങ്ങളുടെ തൊഴിൽ രംഗത്ത് ശത്രുക്കളുടെ ഉപദ്രവം വർധിക്കുമെങ്കിലും അതെല്ലാം അതിജീവിക്കാനുള്ള മനശക്തി പ്രാപ്തമാക്കുകയും വിജയത്തിലേക്ക് കടക്കുകയും ചെയ്യും. പല കാരണങ്ങളാൽ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. ദാമ്പത്യജീവിതം അത്ര ശുഭകരമായി കാണുന്നില്ല.

 മിഥുനം: വിഷുദിനത്തിൽ മിഥുനം രാശിക്കാരുടെ ഫലങ്ങൾ മിശ്രമായാണ് കാണുന്നത്. തൊഴിൽ രംഗത്ത് നോക്കുമ്പോൾ ശത്രുക്കളുടെ എണ്ണം കൂടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കർമ്മ രംഗത്ത് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി വരും. സഹപ്രവർത്തകർ കാരണം മനസ്സമാധാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ രാശിക്കാർക്ക് ദാമ്പത്യജീവിതം വളരെ സന്തോഷപ്രദമായിരിക്കും  ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ഏത് കാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ചിന്തിച്ച്, ബുദ്ധിയോടെ മാത്രം കൈകാര്യം ചെയ്യുക അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

 

 കന്നി: വിഷുദിനത്തിൽ കന്നിരാശിക്കാരുടെ ഫലങ്ങൾ മിശ്രമായാണ് കാണുന്നത്. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇത് വളരെ അനുകൂലമായ സമയമാണ്. എന്നാൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകീർത്തി കേൾക്കാനുള്ള സാധ്യത കാണുന്നു. പലകാരണങ്ങളാൽ കന്നി രാശിക്കാരുടെ മനസ്സമാധാനം നഷ്ടപ്പെടും. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും   ദാമ്പത്യത്തിൽ വിള്ളൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവയ്ക്കെല്ലാം ഒരു പരിധിവരെ കാരണം നിങ്ങളുടെ മുൻകോപം ആയിരിക്കാം. അതിനാൽ മുൻകോപം നിയന്ത്രിച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക.

 മകരം: പലവിധ കാരണങ്ങളാൽ നിർത്തിവെച്ച പല കാര്യങ്ങളും ആരംഭിക്കുകയും വിജയിക്കുകയും ചെയ്യും . പുതിയ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യത. ഗൃഹം പിടിപ്പിക്കാനായി പണം ചെലവഴിക്കും   പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങിക്കും . അതിന് അനുകൂലമായ സമയം.

 

 

 

 

 

 ധനു: വിഷുദിനത്തിൽ പൊതുവിൽ നല്ല ദിനമായി ആണ് കാണുന്നത്. അവിവാഹിതരെ സംബന്ധിച്ച് ഇന്ന് വിവാഹ കാര്യങ്ങളിൽ പല അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എന്നാൽ സഹോദരസ്ഥാനി കാരണം മനക്ലെശത്തിന് സാധ്യത. ദാമ്പത്യ ജീവിതത്തിൽ പല ശുഭകരമായ മുഹൂർത്തങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്താൽ ഇന്ന് പൊതുവേ നല്ല ദിവസമായിരിക്കും.

കുംഭം: വിദ്യാർഥികളെ സംബന്ധിച്ച് ഇപ്പോൾ വളരെ അനുകൂലമായ സമയമാണ്. എന്നാൽ രാശിക്കാരെ സംബന്ധിച്ച് ചെയ്യാത്ത കുറ്റത്തിന് വരെ അപവാദം കേൾക്കേണ്ടതായി വരും. ജീവിതത്തിൽ പലവിധ വിഷമതകൾ അനുഭവിക്കാനുള്ള സാധ്യതയുണ്ട്. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കുക. മുൻകോപം നിയന്ത്രിക്കുക. ശത്രുക്കൾ കൂടും. ചില മോശമായ സന്ദർഭങ്ങൾ കാരണം വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാകും. ബിസിനസുകാരെ സംബന്ധിച്ചോ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചോ ഇത് അനുകൂല സമയമല്ല.

 

 വൃശ്ചികം: സന്താനങ്ങൾ മുഖേന മനസ്സമാധാനം നഷ്ടപ്പെടും. പൂർവിക സ്വത്ത് കൈയിൽനിന്ന് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം കർമ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ ഉള്ള സാധ്യത കാണുന്നു. അനാവശ്യമായ സംസാരവും മുൻകോപവും നിയന്ത്രിക്കുക.

തുലാം: തുലാം രാശിക്കാർക്ക്‌ വിഷുദിനം അത്ര ശുഭകരമായ കാണുന്നില്ല. സമയത്തുള്ള യാത്ര ഒഴിവാക്കുക. അനാവശ്യ സംസാരം ഒഴിവാക്കുക. ബന്ധുക്കൾ മുഖേന മാനസിക ക്ലേശത്തിനുള്ള സാധ്യത കാണുന്നു. ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് പണം അനാവശ്യമായി ചിലവാക്കാനുള്ള സാധ്യത കാണുന്നു.

 മീനം: മനസ്സിനെ വിഷമിപ്പിക്കുന്ന തരത്തിലുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും ഉണ്ടാകും. നിയന്ത്രിക്കുക. ദാമ്പത്യ ജീവിതം ശുഭകരമായ കാണുന്നില്ല. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഇത്  അത്ര അനുകൂലമായ സമയമല്ല. സന്താനങ്ങളുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത കാണുന്നു. രാഷ്ട്രീയക്കാർക്ക് അനുകൂലമായ സമയമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link