Today Horoscope: അസമയത്തുള്ള യാത്ര ഒഴിവാക്കുക...! ചില അനിഷ്ട സംഭവങ്ങൾ കാത്തിരിക്കുന്നു; ഈ രാശിയാണോ നിങ്ങൾ?

Mon, 15 Apr 2024-10:37 am,

 

 

 മേടം: കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. രാഷ്ട്രീയക്കാർക്ക് സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും.  മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. അപ്രതീക്ഷതമായ സംഭവങ്ങൾക്ക് പണം ചിലവാക്കാനുള്ള സാധ്യത കാണുന്നു. ബന്ധുക്കളിൽ നിന്നും പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടായിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുവേ നല്ല സമയമായാണ് കണക്കാക്കുന്നത്. 

 

 ഇടവം: അപ്രതീക്ഷിതമായി ഉണ്ടാവുന്ന കാരണങ്ങൾക്ക് വേണ്ടി പണം ചിലവാക്കാനുള്ള സാധ്യത കാണുന്നു. ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ള മേഖലകളിലേക്ക് എത്തിപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ബന്ധുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. കർമ്മരംഗത്ത് മേലധികാരികളിൽ നിന്ന് സൗഹൃദപരമായ സമീപനവും പ്രശംസയും ലഭിക്കാം. കർമ്മരംഗത്ത് പുതിയ ചുവടുകൾ വയ്ക്കും. പിതാവിൽ നിന്ന് സഹായസഹകരണങ്ങൾ ലഭിക്കും.

 

 കർക്കടകം: ദാമ്പത്യ ജീവിതത്തിൽ ചില കലഹങ്ങൾ നേരിടാനുള്ള സാധ്യത കാണുന്നു. പങ്കാളിയുമായി വഴക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. കർക്കടകം രാശിക്കാർക്ക് ഇന്നത്തെ പൊതുവേ എല്ലാ കാര്യത്തിലുംചെറിയ തടസ്സങ്ങൾ നേരിടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അശ്രദ്ധ കർമ്മ രംഗത്ത് ധനനഷ്ടം ഉണ്ടാക്കാനുള്ള സാധ്യത കാണുന്നു. പണം ചിലവഴിക്കുമ്പോഴും, പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോഴും വളരെ ശ്രദ്ധ വേണം. കടബാധ്യത കൂടാനുള്ള സാധ്യത കാണുന്നു. മുൻകോപം നിയന്ത്രിക്കുക. 

 

മിഥുനം: സഹപ്രവർത്തകർ കാരണം മനസ്സമാധാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് നോക്കുമ്പോൾ ശത്രുക്കളുടെ എണ്ണം കൂടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കർമ്മ രംഗത്ത് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി വരും. ദാമ്പത്യജീവിതം വളരെ സന്തോഷപ്രദമായിരിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ ഏത് കാര്യവും രണ്ടുവട്ടം ചിന്തിച്ച്, ബുദ്ധിയോടെ മാത്രം കൈകാര്യം ചെയ്യുക അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

 

 ചിങ്ങം: തൊഴിൽ രംഗത്ത് ശത്രുക്കളുടെ ഉപദ്രവം വർധിക്കും. പല കാരണങ്ങളാൽ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. ദാമ്പത്യജീവിതം അത്ര ശുഭകരമായി കാണുന്നില്ല. മനസ്സിന് വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ഫോൺ സന്ദേശങ്ങൾ ലഭിക്കും. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള മനശക്തി പ്രാപ്തമാക്കുകയും വിജയത്തിലേക്ക് കടക്കുകയും ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ചിന്തിച്ച്, ബുദ്ധിയോടെ മാത്രം കൈകാര്യം ചെയ്യുക അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

കന്നി: പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇത് വളരെ അനുകൂലമായ സമയമാണ്. ശത്രുക്കളുടെ ഉപദ്രവം ഇന്നത്തെ ദിവസം വർദ്ധിക്കാനുള്ള സാധ്യത കാണുന്നു. ഉദര സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ആണെങ്കിൽ വർദ്ധിക്കുവാനോ. അല്ലെങ്കിൽ ഇത്തരം അസുഖങ്ങൾ ആരംഭിക്കുവാനോ ഉള്ള സാധ്യതയുണ്ട്. എന്നാൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകീർത്തി കേൾക്കാനുള്ള സാധ്യത കാണുന്നു. പലകാരണങ്ങളാൽ കന്നി രാശിക്കാരുടെ മനസ്സമാധാനം നഷ്ടപ്പെടും. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. ദാമ്പത്യത്തിൽ വിള്ളൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവയ്ക്കെല്ലാം ഒരു പരിധിവരെ കാരണം നിങ്ങളുടെ മുൻകോപം ആയിരിക്കാം. അതിനാൽ മുൻകോപം നിയന്ത്രിച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക.

 

 വൃശ്ചികം: കടബാധ്യതകൾ കാരണം ഇന്ന് പലവിധ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. പൂർവിക സ്വത്ത് വിൽക്കുക എന്ന തരത്തിലുള്ള തീരുമാനങ്ങൾ ഇന്ന് കൈക്കൊള്ളും. അനാവശ്യമായ ചില ചിന്തകൾ മനസ്സിനെ അലട്ടും. കർമ്മരംഗത്ത് അസൂയവഹമായ നേട്ടങ്ങൾ കൈവരിക്കാൻ ഉള്ള സാധ്യത കാണുന്നു. സന്താനങ്ങൾ മുഖേന മനസ്സമാധാനം നഷ്ടപ്പെടും. പൂർവിക സ്വത്ത് കൈയിൽനിന്ന് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം കർമ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ ഉള്ള സാധ്യത കാണുന്നു. അനാവശ്യമായ സംസാരവും മുൻകോപവും നിയന്ത്രിക്കുക.

 

തുലാം: തുലാം രാശിക്കാർക്ക്‌ ഇന്നത്തെ ദിവസം അത്ര ശുഭകരമായ കാണുന്നില്ല. അസമയത്തുള്ള യാത്ര ഒഴിവാക്കുക. അനാവശ്യ സംസാരം ഒഴിവാക്കുക. ബന്ധുക്കൾ മുഖേന മാനസിക ക്ലേശത്തിനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ബന്ധുക്കൾ പോലും ഇന്ന് പലകാര്യങ്ങൾക്കുവേണ്ടി നിങ്ങൾക്കെതിരെ തിരിയാനുള്ള സാധ്യത കാണുന്നു. ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് പണം അനാവശ്യമായി ചിലവാക്കാനുള്ള സാധ്യത കാണുന്നു.

 

 

 മകരം: ബന്ധുക്കൾ കാരണം മനസ്സിന് വിഷമം ഉണ്ടാകുന്ന തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കും. ഇന്ന് പുതിയ പല സുഹൃത്ത് ബന്ധങ്ങളും ഉണ്ടാവും. ഭാവിയിലേക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള ബന്ധങ്ങൾ ആയിരിക്കും ഇവ. പലവിധ കാരണങ്ങളാൽ നിർത്തിവെച്ച പല കാര്യങ്ങളും ആരംഭിക്കുകയും വിജയിക്കുകയും ചെയ്യും . പുതിയ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യത. ഗൃഹം പിടിപ്പിക്കാനായി പണം ചെലവഴിക്കും   പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങിക്കും . അതിന് അനുകൂലമായ സമയം.

 

ധനു: പിതാവിനോ പിതാവിന്റെ സ്ഥാനത്തുള്ളവർക്കോ ആരോഗ്യകരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കർമ്മ രംഗത്ത് ഇന്ന് ആത്മവിശ്വാസത്തോടെ പലകാര്യങ്ങളും ചെയ്യും. അവിവാഹിതരെ സംബന്ധിച്ച് ഇന്ന് വിവാഹ കാര്യങ്ങളിൽ പല അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എന്നാൽ സഹോദരസ്ഥാനിയർ കാരണം മനക്ലേശത്തിന് സാധ്യത. ദാമ്പത്യ ജീവിതത്തിൽ പല ശുഭകരമായ മുഹൂർത്തങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്താൽ ഇന്ന് പൊതുവേ നല്ല ദിവസമായിരിക്കും.

 

 

 കുംഭം: ചില മോശമായ സന്ദർഭങ്ങൾ കാരണം വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചോ ബിസിനസുകാരെ സംബന്ധിച്ചോ ഇത് അനുകൂല സമയമല്ല. വിദ്യാർഥികളെ സംബന്ധിച്ച് ഇപ്പോൾ വളരെ അനുകൂലമായ സമയമാണ്. എന്നാൽ രാശിക്കാരെ സംബന്ധിച്ച് ചെയ്യാത്ത കുറ്റത്തിന് വരെ അപവാദം കേൾക്കേണ്ടതായി വരും. ജീവിതത്തിൽ പലവിധ വിഷമതകൾ അനുഭവിക്കാനുള്ള സാധ്യതയുണ്ട്. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കുക. മുൻകോപം നിയന്ത്രിക്കുക. ശത്രുക്കൾ കൂടും. 

 

മീനം: രാഷ്ട്രീയ പ്രവർത്തകർക്ക് ഇന്നുമുതൽ അനുകൂലമായ സമയമാണ്. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്കും അനുകൂലമായ സമയം. മനസ്സിനെ വിഷമിപ്പിക്കുന്ന തരത്തിലുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും ഉണ്ടാകും. നിയന്ത്രിക്കുക. ദാമ്പത്യ ജീവിതം ശുഭകരമായ കാണുന്നില്ല. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഇത്  അത്ര അനുകൂലമായ സമയമല്ല. സന്താനങ്ങളുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത കാണുന്നു. രാഷ്ട്രീയക്കാർക്ക് അനുകൂലമായ സമയമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link