Todays Horoscope: മേട രാശിക്കാർക്ക് അനുകൂല ദിനം; മകര രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് അനുകൂലമല്ല, ഇടവ രാശിക്കാർ ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് പ്രശ്നങ്ഗ്ളിൽ നിന്നും മോചനം,
കന്നി രാശിക്കാർക്ക് അപ്രതീക്ഷിത ദിനം, തുലാം രാശിക്കാർക്ക് മികച്ച ദിനം, മകര രാശിക്കാർക്ക് സാമ്പത്തിക പ്രയാസം, കുംഭ രാശിക്കാർക്കും അനുകൂല ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് അനുകൂല ദിനം. ആഗ്രഹിക്കുന്നത് നേടിയെടുക്കും. വിജയം നേടാൻ അല്‍പം കഷ്ടപ്പെടേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടം. ആരോഗ്യം നല്ലതായിരിക്കും. ജോലിയിലും നേട്ടങ്ങൾ ഉണ്ടാകും.
ഇടവം (Taurus): ഇന്നിവർഅൽപം ശ്രദ്ധിക്കുക. നേട്ടങ്ങളും ഇന്നുണ്ടാകും, സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക, ആശുപത്രി വാസത്തിന് സാധ്യത.
മിഥുനം (Gemini): ഇവർക്കിന്ന് അത്ര നല്ല ഫലങ്ങളല്ല ലഭിക്കുക, പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോകില്ല. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവും. കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. ഓരോ ചുവടും ശ്രദ്ധയോടെ വേണം മുന്നോട്ട് വയ്ക്കുക,
കർക്കടകം (Cancer): ഇവർക്കിന്ന് പ്രശനങ്ങളിൽ നിന്നും മോചനം. ജീവിതത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാ കാര്യങ്ങളൂം ശ്രദ്ധയോടെ ചെയ്യുക അല്ലെങ്കിൽ പണി കിട്ടും, ഇന്നത്തെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗെയിം ഇവർക്ക് നേട്ടം നൽകും.
ചിങ്ങം (Leo): ഇന്നിവർക്ക് ഗുണഫലങ്ങൾ വർധിക്കും. പ്രതിസന്ധികൾ ഇല്ലാതാകും, വൻ സാമ്പത്തിക നേട്ടം, ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി (Virgo): ഇന്നിവർക്ക് വിപരീത ദിനം, ജീവിതത്തിലെ പലതരത്തിലുള്ള മാറ്റങ്ങൾ പ്രതിസന്ധി സൃഷ്ടിക്കും, മത്സരപ്പരീക്ഷകളിൽ പരാജയം സംഭവിക്കാം, പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.
തുലാം (Libra): ഇന്നിവർക്ക് മികച്ച ഫലങ്ങൾ ലഭിക്കും. ഇവർക്കിന്ന് രാജയോഗം നേട്ടങ്ങള ലഭിക്കും, സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിനത്തിൽ സംഭവിക്കും, ദാമ്പത്യ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും.
വൃശ്ചികം (Scorpio): ഇന്നിവർക്കും അനുകൂല ദിനം, എങ്കിലും ദാമ്പത്യത്തിൽ പ്രതിസന്ധിയുണ്ടാകും, സാമ്പത്തിക കാര്യങ്ങളിൽ നേട്ടം, ആരോഗ്യം ശ്രദ്ധിക്കുക.
ധനു (Sagittarius): ഇന്നിവർക്ക് ഗുണഫലങ്ങൾ വർധിക്കും, ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയും, ആശങ്കകൾ അകലും, ദാമ്പത്യം നല്ലതായിരിക്കും, ആശങ്കകൾ ഒഴിവാക്കുക.
മകരം (Capricorn): ഇന്നിവർക്ക് സാമ്പത്തിക പ്രയാസം ഉണ്ടാകും, ഗുണഫലങ്ങൾ വർധിക്കുന്ന ദിവസം, ചിലവാക്കുന്നതിന്റെ ഇരട്ടി ധനനേട്ടം ഉണ്ടാകും, ബന്ധുക്കളുമായുള്ള ഇടപെടൽ ശ്രദ്ധിക്കുക.
കുംഭം (Aquarius): ഇന്നിവർക്ക് അനുകൂല മാറ്റങ്ങളുടെ ദിനം, സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, ആരോഗ്യം മികച്ചതാകും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം അലതല്ലും, ജോലിയിൽ പുരോഗതി ലഭിക്കും.
മീനം (Pisces): ഇന്നിവർ അൽപ്പം ശ്രദ്ധിക്കുക, കാര്യങ്ങൾ പ്രശ്നങ്ങളിലേക്ക് എത്താൻ സാധ്യത, എല്ലാ കാര്യങ്ങളും നന്നായി ആലോചിച്ചു ചെയ്യുക, ആരോഗ്യം ശ്രദ്ധിക്കുക, കടം കൊടുക്കുന്നത് ഒഴിവാക്കുക. ജോലിയിൽ വൻ നേട്ടങ്ങൾ ഉണ്ടാകും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)