Todays Horoscope: കർക്കടക രാശിക്കാർക്ക് ഇന്ന് അടിപൊളി ദിനം, വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, അറിയാം ഇന്നത്തെ രാശിഫലം

Tue, 05 Nov 2024-6:33 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറിവരും. ഇന്ന് മേട രാശിക്കാർക്ക് വലിയ പ്രശ്നങ്ങൾ ഇല്ല;ഇല്ലാത്ത ദിനം, ഇടവ രാശിക്കാർക്ക് ആദരവ് വർധിക്കും,  

ചിങ്ങ രാശിക്കാരുടെ മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും, കന്നി രാശിക്കാർക്ക് സന്തോഷമേറും, തുലാം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിനം, മകര രാശിക്കാർക്ക് ഇന്ന് പ്രണയ സൗഭാഗ്യ ദിനം, കുംഭ രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിനം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് നല്ല ദിവസമായിരിക്കും. കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും, ജോലിയിൽ ഒരു മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതായിരിക്കും. സുഹൃത്തുക്കളിലൊരാൾ നിങ്ങൾക്കായി നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു പ്ലാൻ കൊണ്ടുവന്നേക്കാം, അതിൽ വളരെ ചിന്താപൂർവ്വം നിക്ഷേപിക്കുകയാണെങ്കിൽ നല്ലതായിരിക്കും. 

ഇടവം (Taurus):  ഇന്ന് ബഹുമാനം വർദ്ധിക്കും, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിൻ്റെ ആരോഗ്യം സംബന്ധിച്ച് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകും, ആവശ്യമായ ചെലവുകൾക്ക് മാത്രം നടത്തി അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് നിങ്ങളുടെ ബോസുമായി എന്തെങ്കിലും കാര്യത്തിൽ തർക്കമുണ്ടായേക്കാം.

മിഥുനം (Gemini): ഇന്നിവർ സങ്കീർണ്ണമായ ജോലികൾ ഒഴിവാക്കുക, സംസാരം നിയന്ത്രിക്കുക, ബിസിനസിൽ പുതിയ ചില ജോലികൾ തുടങ്ങാൻ കഴിയും, അനാവശ്യ തർക്കങ്ങളിൽ ഏർപ്പെട്ടാൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും, നിങ്ങളുടെ ജോലികൾ ആസൂത്രണം ചെയ്ത നീങ്ങുക.

കർക്കടകം (Cancer): ഇന്ന് ഏത് ഇടപാടിലും പൂർണ ശ്രദ്ധ ചെലുത്തുക. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിജയിക്കും. വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക.

ചിങ്ങം (Leo):  ഇന്നിവർക്ക്  വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനുള്ള ദിവസമാണ്, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി  ശ്രദ്ധിക്കുക. ഒരു പുതിയ സ്ഥാനം ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ധാരാളം പിന്തുണ ലഭിക്കും. 

കന്നി (Virgo): ഇന്നിവർക്ക് സന്തോഷകരമായ ദിനം, ആഗ്രഹം പോലെ ആനുകൂല്യങ്ങൾ ലഭിക്കും, സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും, പണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. 

തുലാം (Libra): ഇന്നിവർക്ക് സമ്മിശ്ര ദിനം, ഒരു ബിസിനസ്സ് അസോസിയേറ്റുമായുള്ള സംഭാഷണത്തിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങൾ ആർക്കെങ്കിലും പണം കടം നൽകിയിരുന്നെങ്കിൽ തിരികെ ലഭിക്കും. തർക്കത്തിൽ നിന്ന് വിട്ടുനിൽക്കണം.

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മർദ്ദം നിറഞ്ഞ ദിവസം, അധിക ജോലി കാരണം നിങ്ങൾ വിഷമിക്കും,  പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കും, യാത്രാവേളയിൽ ചില പ്രധാന വിവരങ്ങൾ ലഭിക്കും

ധനു (Sagittarius): ചില പുതിയ ജോലികൾ ആരംഭിക്കുന്നതിന് ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്നമായി മാറും. മനസ്സിൽ സന്തോഷം ഉണ്ടാകും, കുടുംബ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കരുത്,  സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ തസ്തിക ലഭിച്ചാൽ സന്തോഷമുണ്ടാകില്ല. നിങ്ങൾക്ക് ചില വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. 

മകരം (Capricorn): ഇന്നിവർ സ്നേഹവും  പിന്തുണയും ലഭിക്കും, ഓഫീസ് ജോലികൾക്കായി പുറത്ത് എവിടെയെങ്കിലും പോകേണ്ടി വന്നേക്കാം.  നിങ്ങൾ കുടുംബാംഗങ്ങളുമായി ഒന്നിച്ചിരുന്ന് ചില കുടുംബകാര്യങ്ങൾ ചർച്ച ചെയ്യും. നിങ്ങളുടെ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്തെങ്കിലും ഉപദേശം നൽകിയാൽ അത് നടപ്പിലാക്കുക. അപരിചിതരുമായി പണമിടപാട് നടത്തരുത്. 

കുംഭം (Aquarius): ഇന്നിവർക്ക് സമ്മിശ്ര ദിനം, ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും, കുടുംബത്തിൽ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത,  മനസ്സിൽ സമാധാനം ഉണ്ടാകും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിങ്ങൾ പൂർണ്ണ ശ്രദ്ധ നൽകേണ്ടിവരും. 

മീനം (Pisces): ഇന്നിവർക്ക് ശുഭകരമായ ദിവസം, നിങ്ങളുടെ വീട്ടിൽ മംഗളകരമായ ചില പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യത, നിങ്ങൾക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാൽ അതിൽ നിന്ന് വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കും. കുടുംബത്തിൽ വഴക്കുണ്ടാകാം, അതിനാൽ അധിക സംസാരം വേണ്ട. ജോലിയിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link