Todays Horoscope: മേട രാശിക്കാർക്ക് സന്തോഷ വാർത്ത ലഭിക്കും, ചിങ്ങ രാശിക്കാർക്ക് ബിസിനസിൽ ഉയർച്ച, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ശരിക്കും വ്യത്യസ്‍തമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് സന്തോഷ വാർത്ത ലഭിക്കും,
ഇടവ രാശിക്കാർ നല്ല നിക്ഷേപം നടത്തും, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, തുലാം രാശിക്കാർക്ക് ധന സംബന്ധമായി നല്ല ദിനം, വൃശ്ചിക രാശിക്കാർക്ക് ബിസിനസിൽ നേട്ടം, ധനു രാശിക്കാരുടെ ആരോഗ്യം നല്ലതായിരിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് ഇടത്തരം ദിനം, സന്താനങ്ങളുടെ ഭാഗത്തു നിന്നും സന്തോഷ വാർത്ത ലഭിക്കും, പുതിയ ജോലി ഓഫർ ലഭിക്കും, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തീരും, ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഇടവം (Taurus): ഇന്നിവർക്ക് നല്ല നിക്ഷേപത്തിന്റെ ദിനം, സന്തങ്ങളുടെ കരിയർ സംബന്ധിച്ച കാര്യത്തിൽ നല്ലൊരു പ്ലാൻ ഉണ്ടാക്കാൻ സാധിക്കും, കൂടെ ജോലി ചെയ്യുന്ന ചിലരുടെ വാക്കുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും, സഹോദരങ്ങളുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം.
മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്രദിനം, ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടിവരും, ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ഉണ്ടാകും, ആരുടേയും വാഹനം എടുത്ത് ഓടിക്കരുത്, ബിസിനസിൽ പ്ലാൻ ചെയ്ത നീങ്ങുക.
കർക്കടകം (Cancer): ഇന്നിവർക്ക് മാറ്റ് ദിനങ്ങളേക്കാളും നല്ല ദിനം ആയിരിക്കും, വസ്തുവകകൾ വാങ്ങാൻ യോഗം, ഏർപ്പെടുന്ന ജോലികളിൽ വിജയം കണ്ടെത്തും, വ്യാപാരത്തിൽ ചില നീക്കങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, ജോലിയുള്ളവർ ശ്രദ്ധിച്ചു നീങ്ങുക.
ചിങ്ങം (Leo): ഇന്നിവർക്ക് ബിസിനസിൽ നല്ലൊരു ഇൻവെസ്റ്റ്മെന്റ് നടത്താൻ കഴിയും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അത് മാറും, ജോലിയുള്ളവർക്ക് മറ്റൊരു ജോലി ലഭിക്കാൻ സാധ്യത, ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ യോഗം.
കന്നി (Virgo): ഇന്നിവർക്ക് സമ്മിശ്ര ദിനം, പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും, കീർത്തി വർധിക്കും, തൊഴിലിനെച്ചൊല്ലി വിഷമിക്കുന്നവർ കുറച്ചുകാലം കൂടി വിഷമിക്കേണ്ടിവരും ശേഷം ആശ്വാസം ലഭിക്കും, ആരുടെയും വാഹനം ചോദിച്ചു വാങ്ങരുത് അപകടം ഉണ്ടായേക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ഉത്തരവാദിത്തങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കാൻ ശ്രമിക്കരുത്, കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
തുലാം (Libra): ഇന്നിവർക്ക് സാമ്പത്തികം ഭദ്രം, വരുമാനം വർധിക്കും അതിലൂടെ സന്തോഷം ലഭിക്കും, ഒന്നിലധികം വരുമാന മാർഗങ്ങൾ തെളിയും, കിട്ടാതിരുന്ന പണം തിരികെ കിട്ടും, മാതാപിതാക്കളുടെ അനുഗ്രഹത്താൽ നടക്കാതിരുന്ന കാര്യങ്ങൾ നടക്കും, ബിസിനസുകാർക്ക് നേട്ടങ്ങളുടെ ദിനം.
വൃശ്ചികം (Scorpio): ഇന്നിവർക്ക് ബിസിനസിൽ നേട്ടം, നിങ്ങളുടെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, യാത്ര പോകാൻ അവസരം ലഭിക്കും, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, ജോലി ചെയ്യുന്നവർ സഹപ്രവർത്തകരോട് സൂക്ഷിച്ചു സംസാരിക്കുക.
ധനു (Sagittarius): ഇന്നിവരുടെ ആരോഗ്യം നല്ലതായിരിക്കും, ശാരീരിക പ്രശ്നങ്ങൾ നിങ്ങൾ നേരിട്ടിരുന്നുവെങ്കിൽ അതിൽ ആശ്വാസം ലഭിക്കും, കുടുംബത്തിലെ ഒരാൾക്ക് കിട്ടിയ നേട്ടത്തിൽ നിങ്ങൾ ഒരു സർപ്രൈസ് പാർട്ടി നടത്തും, ജോലികൾ പ്ലാൻ ചെയ്ത് പൂർത്തിയാക്കുക, ആവശ്യമില്ലാത്ത ഒരു കാര്യത്തിലും സംസാരിക്കരുത്.
മകരം (Capricorn): ഇന്നിവരുടെ സാമ്പത്തികം നല്ലതായിരിക്കും, എടുത്ത വായ്പ അടച്ചു തീർക്കും, ജോലിയിൽ നിങ്ങളുടെ ബോസ് സംതൃപ്തനാകും അത് നിങ്ങൾക്ക് പ്രമോഷൻ നൽകും, ആരോഗ്യം ശ്രദ്ധിക്കുക, ബിസിനസിൽ ഇൻവെസ്റ്റ്മെന്റ് നടത്തും.
കുംഭം (Aquarius): ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, അധിക ജോലി നിങ്ങൾക്ക് കാലുകളിലെ വേദന വർധിപ്പിക്കും, ധനവുമായി ബന്ധപ്പെട്ട കാര്യത്തിൽ അച്ഛനുമായി സംസാഇരിക്കേണ്ടി വരും, ബിസിനസ് മുന്നത്തെക്കാളും നല്ലതായിരിക്കും.
മീനം (Pisces): ഇന്നിവർ സംസാരത്തിലും പ്രവർത്തിയിലും സംയമനം പാലിക്കുക, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ അറിവ് ആവശ്യമില്ലാത്തിടത്ത് വിളമ്പരുത് പണികിട്ടിയേക്കാം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യത, ബിസിനസ്സിലെ കുതിച്ചുചാട്ടം സന്തോഷം നൽകും, കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള പിരിമുറുക്കം കുറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)